മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൻ കുഴഞ്ഞുവീണു; ആരോ​ഗ്യനില തൃപ്തികരമെന്ന് യുവേഫ

കോപനേഗണിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എറിക്സൻ കുഴഞ്ഞുവീണത്

Update: 2021-06-12 18:19 GMT
Advertising

യൂറോ കപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്ത് കുഴഞ്ഞ് വീണു. ഫിൻലാന്റ് ഹാഫിൽ ഡെൻമാർക്കിന് അനുകൂലമായി ലഭിച്ച ത്രോ ബോൾ സ്വീകരിക്കവെ എറിക്സൻ അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എറിക്സന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. 

കോപനേഗണിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എറിക്സൻ കുഴഞ്ഞുവീണത്. ആരോഗ്യപ്രവർത്തകർ സിപിആർ അടക്കമുള്ള അടിയന്തര പരിചരണം നൽകി. 15 മിനിറ്റിനു ശേഷം അദ്ദേഹത്തെ സ്ട്രെച്ചറിൽ മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയി. ഈ ഘട്ടത്തിൽ എറിക്സണ് ബോധം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം എറിക്സൻ ഉണർന്നിരിക്കുന്നതായി ഡെന്മാർക്ക് എഫ്എയെ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയാനോ റോമനോ ട്വീറ്റ് ചെയ്തു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News