ലോകകപ്പ് യോഗ്യതാ റൗണ്ട്; രണ്ട് മലയാളികൾ ഉൾപ്പടെ 28 അംഗ ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു
അടുത്ത മാസം ഖത്തറിൽ വെച്ചാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രണ്ട് മലയാളികൾ ഉൾപ്പടെ 28 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ഖത്തറിൽ വെച്ചാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. മധ്യനിര താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കരുണിയനും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ ഗ്ലൻ മർടിൻസ് മാത്രമാണ് ടീമിലെ പുതുമുഖം.
ഖത്തറിൽ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കായുള്ള 28 അംഗ സ്ക്വാഡിനെയാണ് ടീം മാനേജർ സ്റ്റിമാക് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രണ്ടൻ ഫെർണാണ്ടസ്, സുഭാഷിഷ് ബോസ് എന്നിവരൊക്കെ ടീമിൽ തിരികെയെത്തിയിട്ടുണ്ട്.
ടീം ഇന്ന് വൈകുന്നേരം ഖത്തറിലേക്ക് പുറപ്പെടും. അവസാന ഒരാഴ്ച ആയി ടീമംഗങ്ങൾ ഐസൊലേഷനിൽ ആയിരുന്നു. ഇന്ന് കോവിഡ് ടെസ്റ്റും നടത്തിയ ശേഷമാകും ടീം യാത്ര ആകുന്നത്. ജൂൺ 3ന് ഖത്തറിനെതിരെയും, ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്താനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ.
കോവിഡിനെത്തുടർന്ന് മെയിൽ കൊൽക്കത്തയിൽ നടത്തേണ്ടിയിരുന്ന ക്യാംപ് ഇന്ത്യൻ ടീം റദ്ദാക്കിയിരുന്നു. ദുബൈയിൽ കളിക്കേണ്ടിയിരുന്ന സൗഹൃദ മത്സരവും ഇന്ത്യക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ അനുകൂല സാഹചര്യത്തിലല്ല ഇന്ത്യ യോഗ്യതാ മത്സരങ്ങൾക്ക് ഇറങ്ങുന്നതെന്ന് സ്റ്റിമാക് വിശദീകരിച്ചു.
ഇന്ത്യയുടെ 28 അംഗ സാധ്യത ടീം,
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരിന്ദർ സിങ്, ധീരജ് സിങ്
ഡിഫന്റേഴ്സ്: പ്രിതം കോട്ടാൽ, രാഹുൽ ബെകെ, നരേന്ദർ ഗെഹ്ലോട്ട്, ചിഗ്ലെൻസന സിങ്, സന്ദേശ് ജിങ്കൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്
മിഡ് ഫീൽഡേഴ്സ്: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കൊളാകോ, റൗലിൻ ബോർഗസ്, ഗ്ലാൻ മാർടിൻസ്, അനിരുദ്ധ് താപ, പ്രണോയ് ഹൽഡർ, സുരേഷ് സിങ്, അബ്ദുൽ സഹൽ, യാസിർ, ചാങ്തേ, ബിബിൻ സിങ്, ആഷിക് കെ.
ഫോർവേർഡ്സ്: സുനിൽ ഛേത്രി, മൻവീർ സിങ്, ഇഷൻ