സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു വീണു,ഹൃദയാഘാതം; ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു വീണ അൾജീരിയൻ ഫുട്ബോൾ താരം മരിച്ചു. അൾജീരിയൻ താരം സോഫിയൻ ലൂക്കാർ(28) ആണ് മരിച്ചത്. രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിന് ഇടയിലാണ് സംഭവം. കളിയുടെ ആദ്യ പകുതിയിൽ ഗോൾകീപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.
4th soccer player this wk...
— Melly (@Belondyy) December 26, 2021
Algerian player & captain of MC Saida, Sofiane Loukar, collapsed during a game on Sat from an apparent hrt attack
💔 video of his teammates & opposing team in the aftermath, its clear that he was loved by many
What is happening?!! This is not normal! pic.twitter.com/IT1O38l1wP
വൈദ്യസഹായത്തിന് ശേഷം വീണ്ടും കളിക്കാൻ ഇറങ്ങി. എന്നാൽ വീണ്ടും കളിക്കാനിറങ്ങി 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഗ്രൗണ്ടിൽ കുഴഞ്ഞു വീണു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൂക്കാർ കുഴഞ്ഞു വീണതോടെ മത്സരം ഉപേക്ഷിച്ചിരുന്നു.