കരുത്തും കഴിവും ചേർന്ന കളിയഴകിന് വിട; ഫ്രാങ്ക് റിബറി വിരമിച്ചു
ബയേൺ മ്യൂണിക്കിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്
ഫ്രാൻസിന്റെയും ബയേൺ മ്യൂണിക്കിന്റെയും മുൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫ്രാങ്ക് റിബറി വിരമിച്ചു. തുടർച്ചയായി കാൽമുട്ട് വേദന അനുഭവിക്കുന്ന 39കാരനായ താരം വെള്ളിയാഴ്ചയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2006ൽ ഫ്രാൻസ് ലോകകപ്പ് റണ്ണേഴ്‌സായിരുന്നപ്പോൾ റിബറി ടീമിലുണ്ടായിരുന്നു. ബയേൺ മ്യൂണിക്കിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 12 സീസണുകളിലായി ഒമ്പതു ലീഗ് കിരീടനേട്ടങ്ങളിൽ റിബറി ഭാഗമായി. 2013 ൽ ടീം ചാമ്പ്യൻസ് ലീഗ് ജേതാക്കളായപ്പോഴും റിബറി ഒപ്പമുണ്ടായിരുന്നു.
2021ൽ സീരി എ ക്ലബായ സാലർനിറ്റാനയിൽ താരം ചേർന്നിരുന്നുവെങ്കിലും അസുഖം മൂലം കളിക്കാനായിരുന്നില്ല. എന്നാൽ ക്ലബിന്റെ പരിശീലകനായി താരം മാറിയേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായി അദ്ദേഹം മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഫിയോറിത്തിനയിൽ നിന്നാണ് റിബറി സാലർനിറ്റാനയിലെത്തിയത്.
Former France and Bayern Munich attacking midfielder Franck Ribery has retired