രഹസ്യമായി നടത്തിയ ബി.ജെ.പി പരിപാടിയിലും കര്‍ഷക പ്രതിഷേധം: വലഞ്ഞ് പൊലീസ്

പ്രതിഷേധം ഭയന്ന് പരിപാടി രഹസ്യമായി നടത്താനായിരുന്നു നീക്കം. എന്നാൽ നേതാക്കൾ എത്തും മുമ്പെ കർഷർ സ്ഥലത്ത് തമ്പടിച്ചു. ശക്തമായ പ്രതിഷേധത്താൽ എംപിക്കും ധൻകടിനും സ്ഥലത്തേക്ക് എത്താൻപോലും കഴിഞ്ഞിരുന്നില്ല.

Update: 2021-07-11 11:10 GMT
Editor : rishad | By : Web Desk
Advertising

കേന്ദ്രസർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഹരിയാനയിൽ ബി.ജെ.പി പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് ബി.ജെ.പി പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും കർഷകർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹിസാറിലും യമുനാനഗറിലും ബി.ജെ.പി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കർഷകരെത്തിയിരുന്നു.

ബാരിക്കേഡുകൾ തീർത്ത് പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നുവെങ്കിലും അവ പൊളിച്ച് കർഷകർ പ്രതിഷേധിക്കുകയായിരുന്നു. ജജ്ജാറിലായിരുന്നു ഇന്ന് പ്രതിഷേധം അരങ്ങേറിയത്. ബി.ജെ.പി എംപി അരവിന്ദ് ശർമ്മ, ബി.ജെ.പി നേതാവ് വിനോദ് താവ്‌ഡെ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ധൻകട് എന്നിവരായിരുന്നു ജജ്ജാറിലെ പരിപാടികളിൽ പങ്കെടുക്കേണ്ടിയിരുന്നത്.

പ്രതിഷേധം ഭയന്ന് പരിപാടി രഹസ്യമായി നടത്താനായിരുന്നു നീക്കം. എന്നാൽ നേതാക്കൾ എത്തും മുമ്പെ കർഷർ സ്ഥലത്ത് തമ്പടിച്ചു. ശക്തമായ പ്രതിഷേധത്താൽ എംപിക്കും ധൻകടിനും സ്ഥലത്തേക്ക് എത്താൻപോലും കഴിഞ്ഞിരുന്നില്ല. ഈ മാസത്തിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പ്രതിഷേധം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News