15 കളിക്കാർക്ക് കോവിഡ്: ഐ ലീഗ് നീട്ടിവച്ചു
ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്
കളിക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹീറോ ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. 15ലേറെ കളിക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്.
കൊൽക്കത്തയിലെ ഹോട്ടലിൽ താമസിക്കുന്ന കളിക്കാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഏതെല്ലാം കളിക്കാരാണ് പോസിറ്റീവായത് എന്നതിൽ വ്യക്തതയില്ല. പുതുക്കിയ തിയ്യതികൾ പിന്നീട് അറിയിക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.
13 ടീമുകളാണ് ഇത്തവണത്തെ ലീഗിൽ മത്സരിക്കുന്നത്. മിക്ക ടീമുകളും ഇതുവരെ ഒരു കളി മാത്രമേ കളിച്ചിട്ടുള്ളൂ. കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്‌സി ആദ്യ മത്സരം വിജയിച്ചിട്ടുണ്ട്.
Summary: The Hero I-League has been postponed for two weeks following a report by Kovid to players. More than 15 players have been diagnosed with the virus. The tournament will be postponed for four days from the start.