'സൗഹൃദമൊക്കെ കളത്തിന് പുറത്ത്': നിലപാട് വ്യക്തമാക്കി സുവാരസ്

ഒരിക്കൽ കൂടി അർജന്റീനയും ഉറുഗ്വെയും പോരിനിറങ്ങുമ്പോൾ സൗഹൃദത്തിന് ഒട്ടും പ്രസക്തിയില്ലെന്നാണ് സുവാരസ് പറയുന്നത്.

Update: 2021-10-10 10:39 GMT
Editor : rishad | By : Web Desk
Advertising

ബാഴ്സലോണയിലായിരുന്ന കാലം ലയണൽ മെസിയും ലൂയിസ് സുവാരസും നല്ല കൂട്ടുകാരാണ്. കളത്തിന് പുറത്തും അല്ലാതെയും മികച്ച സൗഹൃദം സൃഷ്ടിച്ച ഇവർ ഫുട്‌ബോൾ ലോകത്ത് കൗതുകമായിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകളിലും മറ്റും ഈ സൗഹൃദത്തിന്റെ ആഴം വ്യക്തമായിരുന്നു.

ആദ്യം സുവാരസും പിന്നെ മെസിയും ബാഴ്സ വിട്ടെങ്കിലും സൗഹൃദത്തിന് മങ്ങലേറ്റിട്ടില്ല. ഒരിക്കൽ കൂടി അർജന്റീനയും ഉറുഗ്വെയും പോരിനിറങ്ങുമ്പോൾ സൗഹൃദത്തിന് ഒട്ടും പ്രസക്തിയില്ലെന്നാണ് സുവാരസ് പറയുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനായാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത്.

മെസി, നെയ്മർ എന്നിവരോട് മത്സരിക്കുന്നത് തന്നെ പ്രത്യേകതയുള്ളതാണ്. സൗഹൃദങ്ങളൊക്കെ കളത്തിന് പുറത്താണ്. അതിനാണ് മൂല്യമുള്ളത് സുവാരസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ്(ഇന്ത്യൻ സമയം) അർജന്റീന--ഉറുഗ്വെ മത്സരം. അര്‍ജന്റീനക്കായി മെസിയും ഉറുഗ്വെയ്ക്കായി മെസിയും കളിക്കുമെന്ന് ഉറപ്പായി.

അതേസമയം കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. 19 പോയിന്റാണ് മെസിയുടെ സംഘത്തിനുള്ളത്. 16 പോയിന്റുമായി നാലാം സ്ഥാനത്താണ് ഉറുഗ്വെ. 27 പോയിന്റുമായി ബ്രസീലാണ്  ഒന്നാം സ്ഥാനത്ത്. 23 മത്സരഘങ്ങളില്‍ നിന്നായി പരാജയമറിയാതെയാണ് ലയണല്‍ സ്‌കലോണിയുടെ ടീം കുതിക്കുന്നത്.  കഴിഞ്ഞ മത്സരത്തില്‍ പരാഗ്വെയ്‌ക്കെതിരെ ടീം സമനില വഴങ്ങിയിരുന്നു.

അതേസമയം അവസാനമായി അർജന്റീനയും ഉറുഗ്വെയും ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കായിരുന്നു ജയം. കോപ്പ അമേരിക്ക ടൂർണമെന്റിലായിരുന്നു പോര്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. അതിനാൽ അന്ന് തോറ്റതിന്റെ ക്ഷീണം തീർക്കാനാവും സുവാരസും ടീമും അർജന്റീനക്കെതിരെ ഒരുങ്ങുക. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News