ബ്ലാസ്റ്റേഴ്‌സിന് ലൈസൻസ് നിഷേധിച്ചു; കലൂർ സ്‌റ്റേഡിയത്തിലെ സുരക്ഷാവീഴ്ച കാരണം

ലൈസൻസ് നിഷേധിച്ചെങ്കിലും ക്ലബിന് വീണ്ടും അപേക്ഷ നൽകാനാകും.

Update: 2024-05-17 13:11 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കു ക്ലബ് ലൈസൻസ് നിഷേധിച്ച ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (എഎഫ്‌സി) നടപടിയിൽ ആരാധകർക്കിടയിൽ പ്രതിഷേധം. കലൂർ ജവഹൽലാൽ നെഹ്‌റു സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഎഫ്‌സി ലൈസൻസ് നിഷേധിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം കലൂരിലെത്തിയ എഎഫ്‌സി സെക്രട്ടറി ജനറൽ വിൻഡ്‌സർ ജോൺ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. 

കാണികളും താരങ്ങളും ഇടകലർന്ന് സ്‌റ്റേഡിയം വിട്ടിറങ്ങുന്നത് സുരക്ഷാ വീഴ്ചയാണെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തിന്റെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും അറിയിച്ചു.

അതേസമയം, ലൈസൻസ് നിഷേധിച്ചതായി ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷ നൽകാനാകും. ഐഎസ്എൽ ടീമുകളിൽ ബ്ലാസ്റ്റേഴ്‌സിന് പുറമെ ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി,ജംഷഡ്പൂർ എഫ്.സി എന്നീ ക്ലബുകളുടെ ലൈസൻസ് അപേക്ഷകളും എഎഫ്‌സി നിഷേധിച്ചിട്ടുണ്ട്.  ഈ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ ഒഡീഷ എഫ്.സിയോട് തോറ്റ് പുറത്താകുകയായിരുന്നു. മോഹൻ ബഗാനെ കീഴടക്കി മുംബൈ സിറ്റി എഫ്.സിയാണ് ഐഎസ്എൽ കിരീടം ചൂടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News