ജയിച്ചത് ചെൽസി, അഗ്രിഗേറ്റിൽ റയൽ മാഡ്രിഡ് സെമിയിലേക്ക്‌

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്ന് റയൽ മാഡ്രിഡ്. അഗ്രിഗേറ്റ് സ്കോറിന്റെ മുൻതൂക്കത്തോടെയാണ് റയല്‍ സെമി പ്രവേശം ഉറപ്പാക്കിയത്.

Update: 2022-04-13 01:49 GMT
Editor : rishad | By : Web Desk
Advertising

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്ന് റയൽ മാഡ്രിഡ്.  അഗ്രിഗേറ്റ് സ്കോറിന്റെ മുൻതൂക്കത്തോടെയാണ് റയല്‍ സെമി പ്രവേശം ഉറപ്പാക്കിയത്. ബെർണബ്യൂവില്‍ കണ്ടത് പൊടിപാറിയ പോരാട്ടം. 3-1 ന്റെ ആദ്യപാദ മുന്‍തൂക്കവുമായി ഇറങ്ങിയ റയൽ ഒരു ഘട്ടമെത്തിയപ്പോൾ പിറകിലായി. മത്സരം 3-2ന് ചെൽസി വിജയിച്ചെങ്കിലും 5-4 എന്ന അഗ്രിഗേറ്റ് സ്കോറിൽ റയൽ വിജയം നേടുകയായിരുന്നു.

കളി തുടങ്ങി 15ാം മിനുറ്റില്‍ തന്നെ ചെല്‍സി ലീഡ് എടുത്തു. വെർണറിന്റെ പാസിൽ നിന്ന് മേസൺ മൗണ്ടിന്റെ ഉഗ്രന്‍ സ്കോര്‍. കോർതുവ ചാടി നോക്കിയെങ്കിൽ പന്ത് തൊടാൻ പോലും ആയില്ല. ചെൽസി 1-0. അഗ്രിഗേറ്റിൽ 2-3.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ാം മിനുട്ടിൽ ഡിഫൻഡറായ റൂദിഗറിന്റെ സ്ട്രൈക്കിൽ നിന്ന് ചെൽസി രണ്ടാം ഗോളും നേടി. ചെൽസി 2-0. അഗ്രിഗേറ്റ് 3-3. പിന്നെയും കളി ചെൽസിയുടെ കയ്യിൽ തന്നെ. 63ാം മിനുട്ടിൽ മറ്റൊരു ഡിഫൻഡറായ അലോൺസോയിലൂടെ ചെൽസി മൂന്നാം ഗോളും നേടി. കളി 4-3 എന്നായി എന്ന് തോന്നിപ്പിച്ച നിമിഷം. പക്ഷെ വാറില്‍ കുടുങ്ങി ആ ഗോള്‍ നിഷേധിക്കപ്പെട്ടു. 76ാം മിനുറ്റില്‍ ചെല്‍സിയുടെ മൂന്നാം ഗോള്‍. വെര്‍ണറായിരുന്നു ഗോള്‍ കണ്ടെത്തിയത്. സ്കോർ 3-0. അഗ്രിഗേറ്റ് സ്കോറിൽ 4-3.

80ാം മിനുറ്റിലാണ് റയലിന്റെ ഗോളെത്തുന്നത്. ലൂകാ മോഡ്രിചിന്റെ കിടിലനൊരു പാസില്‍ റോഡ്രിഗോയുടെ മികച്ച ഫിനിഷ്. റയലിന് ഒരു ഗോൾ. സ്കോർ 1-3. അഗ്രിഗേറ്റിൽ 4-4. നിശ്ചിത സമയത്തിന്റെ അവസാനം വരെ ഇരു ടീമുകളും വിജയ ഗോളിനായി പൊരുതി നോക്കി. എക്സ്ട്രാ ടൈമിലാണ് റയലിന്റെ വിജയഗോള്‍ വന്നത്. വിനീഷ്യസ് നൽകിയ ക്രോസ് ബെൻസീമ കൃത്യമായി ഹെഡ് ചെയ്ത് വലയിൽ എത്തിക്കുകയായിരുന്നു. സ്കോർ 2-3 അഗ്രിഗേറ്റിൽ റയലിന് അനുകൂലമായി 5-4. പിന്നെ സെമി ഉറപ്പാക്കാനുള്ള പ്രതിരോധക്കളി മാത്രമായി റയലിന്. ഫൈനല്‍ വിസില്‍ മുഴുങ്ങിയപ്പോള്‍  റയല്‍ സെമിയിലും. അതോടെ നിലവിലെ ചാമ്പ്യന്മാര്‍ പുറത്തേക്കും. 

Summary-Karim Benzema breaks Chelsea hearts with extra-time winner for Real Madrid

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News