മാപ്പു പറച്ചിലിന് പിന്നാലെ അപ്പീൽ നൽകി കേരളബ്ലാസ്റ്റേഴ്‌സും വുകമിനോവിച്ചും
വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് എ.ഐ.എഫ്.എഫ തന്നെ വ്യക്തമാക്കിയിരുന്നു.
കൊച്ചി: അച്ചടക്ക നടപടിക്കെതിരെ കേരളബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകി. ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) അപ്പീൽ കമ്മിറ്റിയിലാണ് ബ്ലാസ്റ്റേഴ്സും പരിശീലകന്‍ വുകമിനോവിച്ചും അപ്പീൽ നൽകിയത്. വിവാദ ഗോളിൽ കളിക്കാരെ ഗ്രൗണ്ടിൽ നിന്ന് തിരിച്ചുവിളിച്ചതിനെ തുടർന്നായിരുന്നു ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്‌സിന് പിഴയും പരിശീലകന് വിലക്കും പിഴയും വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് എ.ഐ.എഫ്.എഫ് തന്നെ വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ ബ്ലാസ്റ്റേഴ്സ് നേരത്തെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിനോടും വുകൊമാനോവിച്ചിനോടും അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ ക്ലബിനും ഹെഡ് കോച്ചിനും അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഫ്രീകിക്കിൽ നിന്ന് ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ കളംവിട്ടത്.
ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും തയ്യാറാകാത്ത സമയം നോക്കി ഛേത്രി കിക്ക് എടുക്കുകയായിരുന്നു. ഇത് ഗോളാകുകയും ചെയ്തു.ഛേത്രിയെ ഫ്രീകിക്ക് എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ ക്ലബ് നേരത്തെ എഐഎഫ്എഫിന് പരാതി നൽകിയിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടു. മത്സരം ഉപേക്ഷിക്കാൻ ടീമിനെ പ്രേരിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനെതിരെയും ശിക്ഷാനടപടിയുണ്ട്.
വരുന്ന പത്ത് മത്സരങ്ങളില്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിന്റെയോ ടീം ബെഞ്ചിന്റെയോ ഭാഗമാകാൻ വുകോമാനോവിച്ചിനെ അനുവദിക്കില്ല. പിഴയും ഒടുക്കണം. മാപ്പും പറയണം, അല്ലാത്ത പക്ഷം പിഴത്തുക വര്‍ധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്സും പരിശീലകനും നേരത്തെ മാപ്പ് പറഞ്ഞിരുന്നു.
Kerala Blasters and coach Ivan Vukomanovic have submitted their appeals to the AIFF appeals committee, headed by Akshay Jaitly.#IndianFootball #ISL #KBFC
— Marcus Mergulhao (@MarcusMergulhao) April 11, 2023
Summary-Kerala Blasters and coach Ivan Vukomanovic have submitted their appeals to the AIFF appeals committee