പി.എസ്.ജി ഗോൾകീപ്പർ കെയ്‌ലർ നവാസ് നോട്ടിംഗ്ഹാം ഫോറെസ്റ്റ് എഫ്.സിയിലേക്ക്; പുതിയ ട്രാൻസ്ഫർ വാർത്തകൾ...
ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബിനായി രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ
പാരീസ് സെൻറ് ജെർമെയ്ൻ ഗോൾകീപ്പർ കെയ്‌ലർ നവാസ് ടീം വിടുന്നുവെന്ന് വാർത്ത. ലോണിൽ പ്രീമിയർ ലീഗ് ക്ലബായ നോട്ടിംഗ്ഹാം ഫോറെസ്റ്റ് എഫ്.സിയിലേക്ക് പോകുമെന്നാണ് വിവരം. ഇംഗ്ലണ്ടിൽ മെഡിക്കൽ പരിശോധനക്കായി താരം തയ്യാറായിരിക്കുകയാണെന്നും ഫുട്‌ബോളർ ഇൻസൈഡർ അടക്കം റിപ്പോർട്ട് ചെയ്യുന്നു.
ഡീൻ ഹെൻഡേഴ്‌സന്റെ അഭാവം മൂലം പുതിയ ഗോൾകീപ്പറെ സൈൻ ചെയ്യാൻ ഫോറസ്റ്റ് നോക്കുകയാണ്. പേശീ പരിക്കുള്ളതിനാൽ ഡീൻ ഒരു മാസത്തേക്ക് പുറത്തിരിക്കേണ്ടി വരും.
കെയ്‌ലർ നവാസ് പിഎസ്ജിയിലേക്ക് മാറുന്നതിന് മുമ്പ് റയൽ മാഡ്രിഡിനായി ചാമ്പ്യൻസ് ലീഗിൽ കളിച്ചിരുന്നു. മൂന്നുതവണ കിരീടം നേടുകയും ചെയ്തിരുന്നു. പി.എസ്.ജിയിൽ ജിയാൻലൂഗി ഡോണാരുമ്മയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരനാണ് 36 കാരനായ നവാസ്. ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബിനായി രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.
മൊറോക്കൻ താരം അംറബാത്തുമായി ബാഴ്‌സലോണ സൈൻ ചെയ്യില്ലെന്ന് ഫബ്രിസിയോ റൊമാനോ ട്വിറ്ററിൽ കുറിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ മാർസൽ സാബിറ്റ്‌സർ സന്നദ്ധത അറിയിച്ചതായും അദ്ദേഹം കുറിച്ചു.
Keylor Navas leaves PSG