ബാഴ്‌സയെ തോൽപിച്ചത് ലാലീഗ പ്രസിഡന്റോ; വീണ്ടും ചർച്ചയായി ഗോൾലൈൻ ടെക്‌നോളജി

ഗോൾലൈൻ ടെക്‌നോളജി നടപ്പാക്കാൻ വേണ്ട 2.6 മില്യൺ യൂറോ നൽകാൻ നിരസിച്ചത് നേരത്തേ വാർത്തയായിരുന്നു.

Update: 2024-04-22 14:29 GMT
Editor : Sharafudheen TK | By : Sports Desk
Advertising

 തൊടുത്ത ഷോട്ട് എതിർടീമിന്റെ ഗോൾവര കടന്നിട്ടും അനുവദിക്കാത്തതിന്റെ നിരാശ എന്താണെന്ന് അറിയണമെങ്കിൽ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാർഡിനോട് ചോദിക്കണം. സൗത്താഫ്രിക്ക വേദിയൊരുക്കിയ 2010 ഫുട്ബാൾ ലോകകപ്പിലായിരുന്നു ഇംഗ്ലീഷ് ആരാധകരെ ക്ഷുഭിതരാക്കിയ സംഭവം. യൂറോപ്പിലെ ബദ്ധവൈരികളായ ജർമനിയും ഇംഗ്ലണ്ടും തമ്മിൽ പ്രീക്വാർട്ടറിൽ കൊമ്പുകോർക്കുന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പിറകിലായ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ആഞ്ഞുശ്രമിക്കുകയാണ്. അതിനിടെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ഫ്രാങ്ക് ലാപാർഡ് തൊടുത്ത ഷോട്ട് ജർമൻ ക്രോസ്ബാറിലിടിച്ച് നിലത്തുവീണു. ഇംഗ്ലീഷ് താരങ്ങൾ ഗോളിനായി വാദിച്ചെങ്കിലും റഫറി ജോർജെ ലാറിയോണ്ട അത് ഗോള?ല്ല എന്നതിൽ ഉറച്ചുനിന്നു. പക്ഷേ ടെലിവിഷനിൽ മത്സരം കണ്ട? ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ അത് ഗോളാണെന്ന് അലറിവിളിച്ചു. പിന്നീട് രണ്ടുഗോളുകൾ കൂടി സ്‌കോർ ചെയ്ത് ജർമനി മത്സരം വിജയിച്ചെങ്കിലും അത് ഗോളായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

നിഷേധിക്കപ്പെട്ട ഗോൾ ഇംഗ്ലണ്ടിന് തിരിച്ചടിയായെങ്കിലും ഫുട്‌ബോളിന് അത് ഗുണമായി. പന്ത് ഗോൾവര ഭേദിച്ചാൽ ഉടൻ അറിയിക്കുന്ന ഗോൾ ലൈൻ ടെക്‌നോളജി അവതരിക്കപ്പെട്ടത് അങ്ങനെയാണ്. 2014ൽതന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ ടെക്‌നോളജി കളത്തിൽ നടപ്പാക്കി. തൊട്ടുപിന്നാലെ ജർമൻ ബുന്ദസ് ലിഗയും ഫ്രഞ്ച് ലീഗും ഇറ്റാലിയൻ സിരിഎയും ഗോൾലൈൻ ടെക്‌നോളജിക്ക് പരവതാനി വിരിച്ചു. പക്ഷേ സ്പാനിഷ് ലാലിഗയിൽ കാര്യങ്ങൾ ഓൾഡ് സ്‌റ്റൈലായിത്തന്നെ തുടരുകയാണ്. ടെക്‌നോളജിയോട് മുഖംതിരിഞ്ഞുനിൽക്കുന്ന ലാലിഗ നടത്തിപ്പുകാരുടെ തീരുമാനത്തിന് വിലയായി തങ്ങൾക്ക് നൽകേണ്ടിവന്നത് വിലപ്പെട്ട ഒരു എൽക്ലാസിക്കോയാണെന്ന് ബാഴ്‌സ ആരാധകർ വിശ്വസിക്കുന്നു.

പോയ രാത്രി സാന്റിയാഗോ ബെർണബ്യൂവിൽ സംഭവിച്ചതിങ്ങനെ. മത്സരത്തിന്റെ 28ാം മിനുറ്റിൽ റാഫീന്യ തൊടുത്ത കോർണർ ലമൈൻ യമൽ ഉജ്ജ്വലമായി റയൽ പോസ്റ്റിലേക്ക് ഫ്‌ലിക്ക് ചെയ്തു. റയൽ ഗോളി ആൻഡ്രേ ലുനിൻ ഏറെ പണിപ്പെട്ട് സേവ് ചെയ്‌തെങ്കിലും ബാഴ്‌സ താരങ്ങൾക്ക് സംശയമുണ്ടായിരുന്നു. അവരതിന് ശക്തമായി വാദിച്ചതോടെ റഫറി വാറിലൂടെ വിവിധ ആംഗിളുകൾ പരിശോധി?ച്ചെങ്കിലും ഗോൾനൽകാതെ കോർണർ അനുവദിക്കുകയായിരുന്നു. എന്നാൽ പന്ത് ഗോൾവര കടന്നെന്ന തോന്നലാണ് തുടർന്നുവന്ന ചിത്രങ്ങളും ടെലിവിഷൻ റീ?േപ്ലകളും നൽകുന്നത്. റയൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ മറുവാദങ്ങളും ഉയർത്തുന്നുണ്ട്.

എന്നാൽ സംഭവത്തിന് പിന്നാലെ ഏറ്റവുമധികം വിമശർനം നേരിട്ടത് ലാലിഗ പ്രസിഡന്റ് ജാവിയർ ടെബസാണ്. ഗോൾലൈൻ ടെക്‌നോളജി നടപ്പാക്കാൻ വേണ്ട 2.6 മില്യൺ യൂറോ നൽകാൻ അദ്ദേഹം നിരസിച്ചത് നേരത്തേ വാർത്തയായിരുന്നു. പണമാണ് പ്രശ്‌നമെങ്കിലും അതുസമ്മതിക്കാതെ ഗോൾലൈൻ ടെക്‌നോളജി സിസ്റ്റം ടെന്നിസ് മത്സരങ്ങൾക്ക് യോജിച്ചതാണെന്ന

രീതിയിൽ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രസ്റ്റീജിയസായ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ രൂക്ഷവിമർശനവുമായി ബാഴ്‌സ കോച്ച് ചാവിയും ഗോൾകീപ്പർ 

ലാലിഗയിൽ ഗോൾലൈൻ ടെക്നോളജി നടപ്പാക്കാത്തതിനെ ബാഴ്‌സ പരിശീലകൻ സാവിയും ഗോൾകീപ്പർ

ടെർ സ്റ്റേഗണും രൂക്ഷമായി വിമർശിച്ചു

 രംഗത്തെതി. ലാലിഗയിൽ ഗോൾലൈൻ ടെക്‌നോളജി നടപ്പാക്കാത്തത് ഫുട്‌ബോളിന് തന്നെ നാണക്കേടാണെന്ന് തുറന്നടിച്ച ടെർസ്റ്റഗൺ ഇഷ്ടംപോലെ പണം കൈയ്യിലുള്ള ലാലിഗ നടത്തിപ്പുകാർ പ്രാധാന്യമുള്ള കാര്യങ്ങൾക്ക് അത് വിനിയോഗിക്കുന്നില്ലെന്നും തുറന്നടിച്ചു. ലോകത്തെ ഒന്നാം നമ്പർ ലീഗാകാവാൻ ഒരുങ്ങുന്ന ലാലിഗക്ക് ഇത്തരം നീക്കം തിരിച്ചടിയാണെന്നും ഇതിനെക്കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകിയതാണെന്നുമാണ് ചാവി പറഞ്ഞത്. എന്നാൽ വിമർശനങ്ങളുയർന്നതോടെ ഗോൾലൈൻ ?ടെക്‌നോളജി നടപ്പാക്കാത്ത തന്റെ തീരുമാനത്തെ ന്യായീകരിച്ച് ടെബസും രംഗത്തെത്തി. ഗോൾലൈൻ? ടെക്‌നോളജിക്ക് പിണഞ്ഞ തെറ്റുകളുടെ വാർത്ത സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമമായ എക്‌സിൽ നോ കമന്റ്‌സ് എന്ന ക്യാപ്ഷനോടെ ?പോസ്റ്റ് ചെയ്താണ് അദ്ദേഹം മുഖം രക്ഷിച്ചത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News