കരബാവോ കപ്പ്: ആൻഫീൽഡിൽ ലിവർപൂൾ തേരോട്ടം

ജോൺസ്(68), കോഡി ഗാപ്‌കോ(71) എന്നിവർ ലക്ഷ്യം കണ്ടു. സന്ദർശകർക്കായി വെറ്ററൻ താരം വില്യൻ(19) ആശ്വാസ ഗോൾ നേടി.

Update: 2024-01-11 08:21 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: കരബാവോ കപ്പ് സെമിയിൽ ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്നശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ആൻഫീൽഡിൽ ലിവർപൂൾ തേരോട്ടം. ആദ്യപാദ സെമിയിൽ ഫുൾഹാമിനെയാണ് 2-1 കീഴടക്കിയത്. ജോൺസ്(68), കോഡി ഗാപ്‌കോ(71) എന്നിവർ ലക്ഷ്യം കണ്ടു. സന്ദർശകർക്കായി വെറ്ററൻ താരം വില്യൻ(19) ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ലിവർപൂൾ ആക്രമത്തെ കൃത്യമായി പ്രതിരോധിച്ച ഫുൾഹാം രണ്ടാം പകുതിയിൽ ഇത് ആവർത്തിക്കാനായില്ല. 19ാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധത്തിലെ വീഴ്ചയിൽ നിന്ന് ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കയറിയ ആൻഡ്രേസ് പെരേരെ വില്യന് മറിച്ചുനൽകി. ക്ലിനിക്കൽ ഫിനിഷിലൂടെ ബ്രസീലിയൻ താരം ലീഡ് സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന ചെമ്പട രണ്ടാംപകുതിയിൽ ശക്തമായി കളിയിലേക്ക് തിരിച്ചെത്തി. ഒടുവിൽ കളിയുടെ ഗതിക്ക് അനുകൂലമായി സമനില ഗോൾ കണ്ടെത്തി.

ബോക്‌സിന് പുറത്തുനിന്ന് കർട്ടിസ് ജോൺസ് ഉതിർത്ത ഷോട്ട് ഫുൾഹാം ഡിഫൻഡറുടെതോളിൽ തട്ടിതിരിഞ്ഞ് വലയിൽകയറി. മൂന്ന് മിനിറ്റിനുള്ളിൽ മികച്ചൊരു ടീം ഗെയിമിലൂടെ വീണ്ടും വല കുലുക്കി. യുവതാരം കോഡി ഗാക്‌പോയിലൂടെയാണ് ആൻഫീൽഡിൽ ആരവങ്ങൾക്ക് അവസരമൊരുങ്ങിയത്. അവസാന മിനിറ്റുകളിൽ ഗോൾ നേട്ടം ഉയർത്താൻ ലിവർപൂൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 25ന് ഫുൾഹാം തട്ടകത്തിലാണ് രണ്ടാംപാദ മത്സരം.

ആഫ്രിക്കൻ നേഷൺസ് കപ്പിൽ പങ്കെടുക്കാനായി മടങ്ങിയതിനാൽ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ സമീപകാലത്ത് മികച്ച ഫോമിലാണ്. കഴിഞ്ഞദിവസം എഫ്.എ കപ്പിൽ ആഴ്‌സനലിനെ കീഴടക്കി നാലാം റൗണ്ട് പ്രവേശനം നേടിയിരുന്നു. ആദ്യസെമിയിൽ മുൻ ചാമ്പ്യൻമാരായ ചെൽസിയെ മിഡിൽ ബ്രോ അട്ടിമറിച്ചിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News