മെസ്സിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സ; നാലുപേർ പുറത്താകും-വമ്പൻ നീക്കങ്ങളുമായി കറ്റാലൻ ക്ലബ്

2021 ആഗസ്റ്റിലാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കു വേണ്ടി മെസ്സി അരങ്ങേറ്റം കുറിച്ചത്

Update: 2022-09-20 08:18 GMT
Editor : Shaheer | By : Web Desk
Advertising

മാഡ്രിഡ്: ബാഴ്‌സലോണ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിഹാസ താരം ലയണൽ മെസ്സിയെ ടീമിൽ തിരിച്ചെത്തിക്കാൻ ബാഴ്‌സ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. സമ്മർ ട്രാൻസ്ഫറിലൂടെയാണ് താരത്തെ തിരിച്ചെത്തിക്കാാൻ നീക്കം നടക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'എൽ നാഷനൽ' റിപ്പോർട്ട് ചെയ്തു.

ബാഴ്‌സലോണ പ്രസിഡന്റ് ജോൺ ലാപോർട്ട ക്ലബിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പോടുത്തിയതാണ് സൂപ്പർ താരത്തെ ടീമിൽ തിരിച്ചെത്തിക്കാനുള്ള വഴിതെളിഞ്ഞത്. ടെലിവിഷൻ റേറ്റിന്റെ 25 ശതമാനവും സ്റ്റുഡിയോയുടെ നിശ്ചിത ശതമാനവും ഓഹരി വിറ്റായിരുന്നു ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ലാപോർട്ട പരിഹാരമുണ്ടാക്കിയത്. ഇതോടെ പുതിയ സീസണിൽ ബാഴ്‌സലോണയ്ക്ക് ചെലവഴിക്കാവുന്ന തുക ലാലിഗ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ തീരുമാനപ്രകാരം ബാഴ്‌സയ്ക്ക് പുതിയ സീസണിൽ 5,305 കോടി രൂപയോളം ചെലവഴിക്കാനാകും. താരങ്ങൾക്കും ജീവനക്കാർക്കും അടക്കമാണ് ഈ തുക. കഴിഞ്ഞ സീസണിൽ 1,164 കോടി രൂപയായിരുന്നു ബാഴ്‌സയ്ക്കു നിശ്ചയിക്കപ്പെട്ടിരുന്ന ശമ്പളപരിധി.

പുതിയ സീസണിൽ നാലു പേർ ടീമിൽനിന്നു പുറത്താകുകയും പുതുതായി മൂന്നുപേരെ ടീമിലെത്തിക്കുകയും ചെയ്യുമെന്നാണ് 'എൽ നാഷനൽ' റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സ്പാനിഷ് താരം സെർജിയോ ബസ്‌കെറ്റ്‌സ്, ഡച്ച് താരം മെംഫിസ് ഡെപേ എന്നിവരുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ടീം കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണോടെ ഇരുവർക്കും ടീമിനോട് വിടപറയേണ്ടിവരും. ടീം വിടാൻ നേരത്തെ തന്നെ ബസ്‌കെറ്റ്‌സ് തീരുമാനമെടുത്തിരുന്നുവെന്നാണ് നേരത്തെ ഫോബ്‌സ് റിപ്പോർട്ട് ചെയ്തത്. ഡെപേയുടെ ഭാവിയും തുലാസിലാണ്. സീനിയർ പ്രതിരോധ ജോഡിയായ ജോർഡി ആൽബയും ജെറാഡ് പിക്യുവും അടുത്ത സീസണിൽ ടീം വിട്ടേക്കുമെന്ന് വാർത്തയുണ്ട്.

2021 ആഗസ്റ്റിലായിരുന്നു ഫ്രഞ്ച് ഫുട്‌ബോൾ ലീഗായ ലീഗ് വണ്ണിൽ പി.എസ്.ജിക്കായി മെസ്സി അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയല്ലാത്ത മറ്റൊരു ക്ലബിനു വേണ്ടി താരം ബൂട്ട് കെട്ടുന്നത് ആദ്യമായായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിലൂടെയായിരുന്നു കഴിഞ്ഞ വർഷം ആദ്യത്തിൽ പി.എസ്.ജി താരത്തെ ക്ലബിലെത്തിച്ചത്. ഈ സീസൺ തീരുന്നതോടെ താരത്തിന്റെ കരാർ കാലാവധി അവസാനിക്കും. ഇതു മുൻകൂട്ടിക്കണ്ടാണ് താരത്തെ ടീമിൽ തന്നെ തിരിച്ചെത്തിക്കാൻ ബാഴ്‌സ നീക്കം നടത്തുന്നത്.

Summary: Barcelona reportedly readying transfer plan to seal Lionel Messi's return to the club in 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News