മെസി ലോകകപ്പിന് അര്‍ഹന്‍, തീര്‍ച്ചയായും ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നു: പെലെ

'ഇന്നും ഫുട്ബാൾ അതിന്റെ കഥ എന്നത്തെയും പോലെ ആവേശകരമായ രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്'

Update: 2022-12-19 03:51 GMT
Advertising

വിശ്വകപ്പില്‍ മുത്തമിട്ട ലയണല്‍ മെസിയെ അഭിനന്ദിച്ച് ബ്രസീലിന്‍റെ ഫുട്ബോള്‍ ഇതിഹാസം പെലെ. മെസി ലോകകപ്പ് അര്‍ഹിക്കുന്നുവെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"ഇന്നും ഫുട്ബാൾ അതിന്റെ കഥ എന്നത്തെയുംപോലെ ആവേശകരമായ രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. മെസി ആദ്യമായി ലോകകപ്പ് നേടി. മെസി ഈ യാത്രയില്‍ ഇത് അർഹിക്കുന്നു''- മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച ഫുട്ബോള്‍ ഇതിഹാസമായ പെലെ പറഞ്ഞു.

ഫൈനലില്‍ ഹാട്രിക് നേടി ഷൂട്ടൗട്ടിലും ഗോളടിച്ച ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പയെയും പെലെ അഭിനന്ദിച്ചു- "എന്‍റെ പ്രിയ സുഹൃത്ത് എംബാപ്പെ, ഫൈനലിൽ നാല് ഗോളടിച്ചു. നമ്മുടെ കായികരംഗത്തിന്‍റെ ഭാവിയിലേക്കുള്ള സമ്മാനമാണ് ആ കാഴ്ച".

ലോകകപ്പ് സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെയും പെലെ അഭിനന്ദിച്ചു. മറഡോണയെ അനുസ്മരിച്ചാണ് പെലെ കുറിപ്പ് അവസാനിപ്പിച്ചത്- "അവിശ്വസനീയമായ പ്രകടനത്തിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണാൻ സന്തോഷമുണ്ട്. അർജന്‍റീനയ്ക്ക് അഭിനന്ദനങ്ങൾ! തീർച്ചയായും ഡീഗോ ഇപ്പോൾ പുഞ്ചിരിക്കുന്നു".

36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് അർജന്‍റീന ലോക കിരീടം ചൂടിയത്. ഷൂട്ടൗട്ട് വരെ നീണ്ട കലാശപ്പോരിൽ ഫ്രാൻസിനെ മറികടന്നാണ് കിരീട ധാരണം. ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടമാണ് ഇത്.

Brazilian legend Pele said Lionel Messi "deserved" to be a World Cup winner after Argentina defeated France in a penalty shootout in Sunday's final

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News