മാക് അലിസ്റ്റർ ഇനി ആൻഫീൽഡിൽ; യുവ മിഡ്ഫീൽഡറെ റാഞ്ചി ലിവർപൂൾ

ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്

Update: 2023-06-05 15:15 GMT
Editor : abs | By : Web Desk

മാക് അലിസ്റ്റർ 

Advertising

ലോകകപ്പ് ജേതാക്കളായ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ അലക്‌സിസ് മാക് അലിസ്റ്റർ ഇനി ലിവർപൂളിൽ. ക്ലബ്ബുമായി അർജന്റീനൻ താരം സൈനിങ് പൂർത്തിയാക്കിയതായി റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 60 മില്ല്യൺ യൂറോ നൽകിയാണ് താരത്തെ ലിവർപൂൾ സ്വന്തമാക്കിയെന്നാണ് വിവരം. 2028 വരെയായിയിരിക്കും കരാർ.

മക് അലിസ്റ്ററിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ലിവർപൂളും ബ്രൈറ്റനും തമ്മിലുള്ള ഡീൽ ഈ ആഴ്ച തന്നെ പൂർത്തിയാകുമെന്ന് ഫാബ്രിയോ റൊമാനോ പറയുന്നു. 48 മണിക്കൂറിനുള്ളിൽ വൈദ്യ പരിശോധന നടക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാവുമെന്നും റൊമാനോ പറയുന്നു. ഇരുപത്തിനാലുകാരനായ താരത്തിന് വേണ്ടി യുവന്റെസും മാഞ്ചസ്റ്റർ യൂനൈറ്റഡും അടക്കം നിരവധി ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു. മികച്ച മധ്യനിരയുടെ അഭാവമുള്ള ലിവർപൂളിന് മാക് അലിസ്റ്ററിന്റെ വരവ് വലിയ മുതൽകൂട്ടാണ്. അതേസമയം ലിവർപൂളിലേക്ക് ഇനിയും വലിയ താരങ്ങൾ ഈ സമ്മറിൽ എത്തുമെന്നാണ് റിപ്പോർട്ട്.

പ്രമീയർ ലീഗിൽ ബ്രൈറ്റണിന്റെ കുന്തമുനയായിരുന്നു മാക് അലിസ്റ്റർ. ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2019 ജനുവരിയിലായിരുന്നു അലിസ്റ്റർ ബ്രൈറ്റനിൽ എത്തിയത്. ബ്രൈറ്റന് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച യുവ മിഡ്‌ഫീൽഡർ കരിയറിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് കടന്നുപോകുന്നത്. ക്ലബ്ബിനു വേണ്ടി ഈ സീസണിൽ ഇതുവരെ 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരത്തിന്റെ സംഭാവന. ലോകകപ്പ് നേടുന്ന ആദ്യ ബ്രൈറ്റൺ താരവുമായിരുന്നു അദ്ദേഹം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News