യൂറോപ്യൻ സൂപ്പർ ലീഗിനെ വിമര്‍ശിച്ച് ക്ലോപ്പും ജയിംസ് മില്‍നറും

സൂപ്പർ ലീഗ് ഒരിക്കലും നാടക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മികച്ച രീതിയിലാണ് മുൻപോട്ട് പോവുന്നതെന്നും ക്ലോപ്പ് പറഞ്ഞിരുന്നു

Update: 2021-04-20 06:27 GMT
Editor : ubaid | Byline : Web Desk
Advertising

യൂറോപ്യൻ സൂപ്പർ ലീഗിനെ വിമര്‍ശിച്ച് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പും കളിക്കാരനായ ജയിംസ് മില്‍നറും. എന്നാല്‍ രാജിവെക്കാനുള്ള ഉദ്ദേശമില്ലെന്നും ലിവര്‍പൂര്‍ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ക്ലോപ്പ് പ്രതികരിച്ചു. "ഞാനിതിനെ അനുകൂലിക്കുന്നില്ല, ഇത് നടക്കരുതെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു" ലീഡ്സുമായുള്ള കളിക്ക് ശേഷം യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ജയിംസ് മില്‍നറുടെ മറുപടി ഇതായിരുന്നു.

യൂറോപ്യൻ സൂപ്പർ ലീഗില്‍ പങ്കെടുക്കുന്ന കാര്യം ഞായറാഴ്ചയാണ് ക്ലോപ്പിനോട് ലിവര്‍പൂള്‍ മാനേജ്മെന്റ് സംസാരിക്കുന്നത്. നേരത്തെ 2019ൽ ലിവർപൂൾ പരിശീലകനായ ക്ലോപ്പ് സൂപ്പർ ലീഗിനെതിരെ സംസാരിച്ചിരുന്നു. സൂപ്പർ ലീഗ് ഒരിക്കലും നടക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മികച്ച രീതിയിലാണ് മുൻപോട്ട് പോവുന്നതെന്നും ക്ലോപ്പ് പറഞ്ഞിരുന്നു. തനിക്ക് ചാമ്പ്യൻസ് ലീഗ് ആണ് സൂപ്പർ ലീഗ് എന്നും ഓരോ വർഷവും വിത്യസ്ത ടീമുകളെ എതിരാളികളായി ചാമ്പ്യൻസ് ലീഗിൽ ലഭിക്കുമെന്നും ക്ലോപ്പ് പറഞ്ഞിരുന്നു. 10 വർഷം തുടർച്ചയായി ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ക്ലോപ്പ് പറഞ്ഞു. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു ക്ലോപ്പിന്റെ പ്രതികരണം.


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News