ചാമ്പ്യൻസ് ലീഗ്‌ പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‍ലറ്റിക്കോ മാഡ്രിഡ് ക്ലാസിക് പോരാട്ടം

ആദ്യ പാദ മത്സരം ഒരു ഗോൾ സമനിലയിൽ കലാശിച്ചിരുന്നു. ക്വാർട്ടർ ലക്ഷ്യമിട്ട് അയാക്സ് ബെൻഫിക്കയേയും നേരിടും.

Update: 2022-03-15 02:20 GMT
Editor : rishad | By : Web Desk
Advertising

ചാമ്പ്യൻസ് ലീഗ്‌ പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‍ലറ്റിക്കോ മാഡ്രിഡ് ക്ലാസിക് പോരാട്ടം. ആദ്യ പാദ മത്സരം ഒരു ഗോൾ സമനിലയിൽ കലാശിച്ചിരുന്നു. ക്വാർട്ടർ ലക്ഷ്യമിട്ട് അയാക്സ് ബെൻഫിക്കയേയും നേരിടും.

അത്‍ലറ്റിക്കോ മാഡ്രിഡോ അതോ മാഞ്ചസ്റ്റർ യുണൈറ്റഡോ. ഓൾഡ് ട്രഫോർഡിലെ ആവേശരാവിനൊടുവിൽ വമ്പന്മാരിൽ ഒരാൾ മാത്രം അവസാനപതിനാറിലേക്ക് കടക്കും. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂലം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടാകും. മാത്രമല്ല ആദ്യ പാദത്തിൽ പുറത്തിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ ഇന്ന് ചുവന്ന കുപ്പായത്തിലുണ്ടാകും.

ഹാട്രിക്കും റെക്കോർഡ് നേട്ടവുമൊക്കെയായി റോണോ ഫോമിലേക്കെത്തിയത് യുണൈറ്റഡിന്റെ കരുത്ത് കൂട്ടും. എവേ ഗോളിന്റെ ആനുകൂല്യവും അവർക്കുണ്ട്. പരിക്കേറ്റ ലൂയിസ് സുവാരസിനെ ഉൾപെടുത്തിയാണ് അത്‍ലറ്റികോ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സുവാരസ് ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന് ഉറപ്പില്ല. അതേസമയം മറ്റൊരു മത്സരത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അയാക്സും ബെൻഫിക്കയും ഏറ്റമുട്ടും. ആദ്യ പാദത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടിയിരുന്നു.  

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവുമധികം ഗോൾനേട്ടം എന്ന റെക്കോർഡാണ് അടുത്തിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നത്. ടോട്ടൻഹാമിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് റോണോ പുതിയ നേട്ടത്തിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ മികവില്‍ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News