ക്ലബ് ചരിത്രത്തിലെ ചെലവേറിയ മൂന്നാം സൈനിംഗ്; ബ്രസീൽ താരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

റിപ്പോർട്ടുകൾ പ്രകാരം 84 മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ ചെലവഴിക്കുന്നത്

Update: 2022-08-30 13:34 GMT
Advertising

അയാക്‌സിന്റെ ബ്രസീലിയൻ താരം ആൻറണിയുമായി ട്രാൻസ്ഫർ കരാർ ഒപ്പുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഡച്ച് ഫുട്‌ബോൾ ക്ലബുമായി ചൊവ്വാഴ്ചയാണ് യുണൈറ്റഡ് കരാറിലേർപ്പെട്ടത്. ഇനി മെഡിക്കൽ കൂടിയാണ് കഴിയാനുള്ളത്. ഇക്കാര്യം ടീം ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിനായി ടീം മുടക്കുന്ന തുക വ്യക്തമാക്കിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 84 മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ ചെലവഴിക്കുന്നത്.

അയാക്‌സിനും സാവോപോളോക്കുമായി 134 ക്ലബ് മത്സരങ്ങളിൽ കളിച്ച ആൻറണി 31 ഗോളുകൾ നേടിയിട്ടുണ്ട്. 27 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ബ്രസീൽ ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളിൽ നിന്നായി രണ്ടു വീതം ഗോളും അസിസ്റ്റും താരം കണ്ടെത്തിയിട്ടുണ്ട്. 2020 സമ്മർ ഒളിംപിക്‌സിൽ ഗോൾഡ് മെഡൽ നേടിയ ടീമിലും രണ്ടു വട്ടം എർഡിവിസീ ചാമ്പ്യൻ ടീമിലും അംഗമായിട്ടുണ്ട്.

യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മൂന്നാം സൈനിങ്ങാണിത്. 2018 ൽ 18ാം വയസ്സിൽ പ്രഫഷണൽ കോൺട്രാക്ട് തുടങ്ങിയ താരം 2020ലാണ് അയാക്‌സിലെത്തിയത്. വെനിസ്വേലക്കെതിരെ 2021 ലോകകപ്പ് ക്വാളിഫയറിലാണ് ബ്രസീൽ ടീമിനായി താരത്തിന്റെ അരങ്ങേറ്റം. യുണൈറ്റഡിൽ ചേരാനായി അയാക്‌സിൽ നിന്ന് ആൻറണി വേർപിരിഞ്ഞിരുന്നു.

Manchester United have signed a transfer agreement with Ajax's Brazilian star Anthony.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News