ഇഞ്ചുറി ടൈമില്‍ വഴങ്ങിയത് രണ്ട് ഗോള്‍; യുണൈറ്റഡിന് വീണ്ടും നാണം കെട്ട തോല്‍വി

തുടര്‍തോല്‍വികളെ തുടര്‍ന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് പുറത്താക്കി

Update: 2021-11-21 08:22 GMT
Advertising

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നാണംകെട്ട തോൽവി. ദുര്‍ബലരായ വാട്ട് ഫോർഡിനോടാണ് യുണൈറ്റഡ് 4-1 ന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയത്. വാട്ട് ഫോർഡിന്‍റെ തട്ടകത്തിൽ വച്ച് നടന്ന മത്സരത്തിലാണ് യുനൈറ്റഡിന്‍റെ തോൽവി. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് വാട്ട് ഫോർഡിന്‍റെ രണ്ട് ഗോളുകൾ പിറന്നത്.

കളിയുടെ 28ാം മിനിറ്റിൽ ജോഷ്വാ കിങ്ങാണ് വാട്ട് ഫോർഡിനായി ആദ്യം ലക്ഷ്യം കണ്ടത്. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് 44ാം മിനിറ്റിൽ വീണ്ടും ഒരു ഗോൾ കൂടെ അടിച്ച് വാട്ട് ഫോർഡ് ലീഡുയർത്തി. ഇസ്മയ്‌ല സാറാണ് ഇക്കുറി വലകുലുക്കിയത്.

50ാം മിനിറ്റിൽ മാഞ്ചസ്റ്റർ ഗോൾ മടക്കിയെങ്കിലും ഇഞ്ചുറി ടൈമിൽ ജാവോ പെഡ്രോയും ബോണ വെൻച്വറും വാട്ട് ഫോർഡിനായി വീണ്ടും സ്‌കോർ ചെയ്തു. 69ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി മഗ്വയര്‍ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് മാഞ്ചസ്റ്റർ മത്സരം പൂർത്തിയാക്കിയത്. വാൻഡെ ബീക്കാണ് മാഞ്ചസ്റ്ററിനായി സ്‌കോർ ചെയ്തതത്

പ്രീമിയര്‍ ലീഗിലെ തുടര്‍തോല്‍വികളെ തുടര്‍ന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷെയറെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് തീരുമാനിച്ചു. മികച്ച താരങ്ങൾ ഉണ്ടായിട്ടും ടീം വിജയിക്കാതെ പോവുന്നത് സോൾഷെയറുടെ കഴിവ്‌കേട് കൊണ്ടാണ് എന്നാണ് ബോർഡ് വിലയിരുത്തിയത്. അവസാന ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനേ, ജേഡൻ സാഞ്ചോ എന്നിവരെ സ്വന്തമാക്കിയിട്ടും, ടീം മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 12കളിൽ നിന്ന് 17 പോയിന്റുമായി 7ാം സ്ഥാനത്താണ് യുണൈറ്റഡ്.

Manchester United suffer another humiliating defeat in the English Premier League. United suffered a humiliating 4-1 defeat to a weakened Watford side. United lost to Watford at home. Watford's two goals came just minutes before the end of the game.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News