മാഴ്‌സെലോയുടെ 'ഡ്രിബിളിങ്ങിൽ' ഗുരുതര പരിക്കേറ്റ് അർജന്റീനൻ താരം; കരിയർ അവസാനിക്കാൻ പോന്ന പരിക്കെന്ന് റിപ്പോർട്ട്‌

സാഞ്ചസിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ പോന്ന പരിക്കാണ് മാഴ്സെലോ വരുത്തിവെച്ചത്. എന്നാൽ മനപ്പൂർവമല്ലിതെന്ന് വീഡിയോയിൽ വ്യക്തം.

Update: 2023-08-02 09:48 GMT
Editor : rishad | By : Web Desk
Advertising

ബ്യൂണസ്‌ഐറിസ്: അർജന്റീനയിലെ ബ്യൂണസ്‌ഐറിസിൽ നടന്നൊരു മത്സരത്തിലെ പരിക്കാണ് ഇപ്പോൾ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. അർജന്റീനൻ താരമായ ലൂസിയാനോ സാഞ്ചസിനാണ് ഗുരുതര പരിക്കേൽക്കുന്നത്. കാരണക്കാരൻ ബ്രസീലിന്റെ മുൻതാരം മാഴ്സെലോയുടെ ഡ്രിബിളിങും . സാഞ്ചസിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ പോന്ന പരിക്കാണ് മാഴ്സെലോ വരുത്തിവെച്ചത്. എന്നാൽ മനപ്പൂർവമല്ലിതെന്ന് വീഡിയോയിൽ വ്യക്തം.

കോപ്പ ലിബർട്ടഡോർസ് മത്സരത്തിലാണ് നാടകീയ സംഭവങ്ങൾ. ഫ്‌ളൂമിനൻസ് എഫ്.സിയും അർജന്റീനോസ് ജൂനിയേഴ്‌സും തമ്മിലെ മത്സരമായിരുന്നു. ഫ്‌ളൂമിനൻസ് താരമാണ് മാഴ്‌സലോ. അർജന്റീനോസ് താരമായ ലൂസിയാനോ സഞ്ചാസിനാണ് ഗുരുതര പരിക്കേൽക്കുന്നത്. അർജന്റിനോസ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു.

മത്സരം മുറുകുന്നതിനിടെ 56ാം മിനുറ്റിലാണ് അപ്രതീക്ഷിത ദുരന്തം. എതിരാളികളെ വെട്ടിച്ച് പന്തുമായി മുന്നേറുകയായിരുന്നു മാഴ്‌സലോ. താരത്തിന്റെ നീക്കം തടയാന്‍ സാഞ്ചസിന്റെ ഇടപെടല്‍ വരുന്നു. സാഞ്ചസിനെയും മറികടക്കുന്നതിനിടെ മാഴ്‌സെലോയുടെ കാൽ താരത്തിന്റെ കാലിന്റെ പതിച്ചു, അതും കാൽ മസിലിൽ. വേദനകൊണ്ട് പുളഞ്ഞ താരം ഗ്രൗണ്ടിൽ തന്നെ കിടന്നു. പരിക്കിന്റെ ഗൗരവം മനസിലാക്കിയ മാഴ്സെലോ ഉടൻ തന്നെ കളി നിർത്തി. മാഴ്സെലോക്ക് ചുവപ്പ് കാർഡ് ലഭിച്ചു. കണ്ണീരണിഞ്ഞാണ് താരം ഗ്രൗണ്ട് വിട്ടത്. ഫുട്‌ബോൾ കളിക്കളത്തിൽ സംഭവിക്കുന്ന അപൂർവ പരിക്കാണിതെന്നാണ് പറയപ്പെടുന്നത്.

പരിക്കേറ്റ താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഞ്ചസിന് വേഗത്തിൽ സുഖം പ്രാപിക്കാനാവട്ടെ എന്നാണ് ഫുട്‌ബോൾ ആരാധകർ പ്രാർത്ഥിക്കുന്നത്. താരത്തിന് മികച്ച ചികിത്സ തന്നെ നൽകുമെന്നാണ് ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുന്നത്. സാഞ്ചസിന്റെ ആരോഗ്യവിവരം സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടുമെന്നും ക്ലബ്ബ് വ്യക്തമാക്കി. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News