മെസ്സി ഇനി മറഡോണക്കും പെലെക്കും അരികിൽ

ചെറുപ്പത്തിൽ എന്റെ സ്വപ്നം ഫുട്ബോൾ ആസ്വദിക്കുക, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുക, ജീവിതത്തിൽ എപ്പോഴും ഇഷ്ടപ്പെടുന്നത് ചെയ്യുക എന്നതായിരുന്നു

Update: 2023-03-28 08:04 GMT
Advertising

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തെക്കേ അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ (CONMEBOL). ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയുടെയും, മറഡോണയുടെയും അരികിലായാണ് കോൺമിബോൾ മ്യൂസിയത്തിൽ മെസ്സിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ അർജൻ്റീനിയൻ ഫുട്ബോൾ അസോസിയേഷനും മെസ്സിയെ ആദരിച്ചിരുന്നു. ദേശീയ പരിശീനകേന്ദ്രത്തിന് ഇതിഹാസ താരത്തിൻ്റെ പേര് നൽകിയാണ് അസോസിയേഷൻ താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

"ഞാൻ ഇതിനെക്കുറിച്ച് സ്വപ്നം കാണുകയോ ചിന്തിക്കുകയോ പോലും ചെയ്തിട്ടില്ല. ചെറുപ്പത്തിൽ എന്റെ സ്വപ്നം ഫുട്ബോൾ ആസ്വദിക്കുക, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുക, ജീവിതത്തിൽ എപ്പോഴും ഇഷ്ടപ്പെടുന്നത് ചെയ്യുക എന്നതായിരുന്നു. ഒരു തെക്കേ അമേരിക്കൻ ടീം വീണ്ടും ലോകകപ്പ് വിജയിച്ച സമയമാണിത്, ഞങ്ങൾ വളരെ സവിശേഷവും മനോഹരവുമായ നിമിഷങ്ങളിലാണ് ജീവിക്കുന്നത്, വളരെയധികം സ്നേഹം ലഭിക്കുന്നു.എനിക്ക് കഠിനമായ പാതയും നിരവധി തീരുമാനങ്ങളും തോൽവികളും ഉണ്ടായിരുന്നു, പക്ഷേ ഞാൻ എപ്പോഴും മുന്നോട്ട് നോക്കുകയും വിജയത്തിനായി മുന്നോട്ട് പോകുകയും ചെയ്തു." പ്രതിമയുടെ അനാവരണത്തിന് ശേഷം മെസ്സി പറഞ്ഞു.


2021- നേടിയ കോപ്പ അമേരിക്കയുടെയും ഖത്തറിൽ വിജയിച്ച ലോകകപ്പിന്റെയും മിനിയേച്ചർ ട്രോഫികളും അർജന്റീന താരങ്ങൾക്കും കോച്ച് ലയണൽ സ്‌കലോനിക്കും ലഭിച്ചു. അനാവരണത്തിന് ശേഷം മെസ്സി പ്രതിമക്കു മുന്നിൽ ലോകകപ്പ് ട്രോഫിയുമായി പുഞ്ചിരിച്ചു നിന്നു.

കഴിഞ്ഞ മാസം ഫിഫാ ബെസ്റ്റ് അവാർഡ് നേടിയ മെസ്സിയുടെ അടുത്ത ലക്ഷ്യം എട്ടാമതും ബാലൻ ഡി ഓർ നേടുകയാണ്. പനാമക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച അർജൻ്റീനയുടെ അടുത്ത മത്സരം കുറാക്കാവോ(CURACAO)യുമായാണ്. സ്കലോണിക്ക് കീഴിൽ മൂന്ന് അന്താരാഷ്ട്ര കിരീടങ്ങൾ ഇത് വരെ ടീം നേടികഴിഞ്ഞു. 

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News