താരമായി ലൂക്ക മോഡ്രിച്ച്; സ്പാനിഷ് സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്

റയൽ മാഡ്രിഡിന്റെ 12ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടമാണിത്

Update: 2022-01-17 02:26 GMT
Editor : ubaid | By : Web Desk
Advertising

സ്പാനിഷ് സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്. സൗദി അറേബ്യയിൽ നടന്ന ഫൈനലിൽ അത്ലറ്റിക്ക് ബിൽബാവോക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. തുടക്കം മുതൽ കളി നിയന്ത്രിച്ചിരുന്ന റയൽ മാഡ്രിഡ് 38ആം മിനുട്ടിൽ ലൂക മോഡ്രിചിലൂടെ ആദ്യ ഗോൾ നേടി. വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ റോഡ്രിഗോ നൽകിയ പന്ത് ഒറ്റ ടച്ചിൽ മോഡ്രിച് വലയിൽ എത്തിച്ചു.

Full View

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ബെൻസീമ റയലിന്റെ രണ്ടാം ഗോൾ നേടിയത്. ബെൻസീമയുടെ ഷോട്ടിൽ നിന്ന് വന്ന ഹാൻഡ് ബോളിൽ ആയിരുന്നു ഈ പെനാൾട്ടി. ബെൻസീമ തന്നെ പന്ത് വലയിൽ എത്തിച്ചു. ഇതിനു ശേഷം റയൽ മാഡ്രിഡ് തന്നെ കളി നിയന്ത്രിച്ചു. എന്നാല്‍ മത്സരത്തിന്റെ 85ആം മിനുറ്റിൽ റൗൾ ഗാർഷ്യയുടെ ഗോൾ ശ്രമം ബോക്സിനുള്ളിൽ വെച്ച് കൈക്കൊണ്ട് തടുത്തതിന് എഡർ മിലിറ്റാവോക്ക് റെഡ് കാർഡ് ലഭിക്കുകയും, അത്‌ലറ്റിക്ക് ക്ലബിന് പെനാൽറ്റി ലഭിക്കുകയും ചെയ്‌തു. എന്നാൽ, ഗാർഷ്യയുടെ പെനാൽറ്റി സേവ് ചെയ്‌ത കോർട്ടുവ, മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അത്‌ലറ്റിക്ക് ക്ലബിന്റെ നേരിയ പ്രതീക്ഷകളും ഇല്ലാതാക്കി.

കഴിഞ്ഞ 18 മാസത്തിനിടെ റയൽ മാഡ്രിഡ് നേടുന്ന ആദ്യ കിരീടമാണ് സ്‌പാനിഷ്‌ സൂപ്പർ കപ്പ്. റയൽ മാഡ്രിഡിന്റെ 12ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടമാണിത്. സെമി ഫൈനലിൽ ബാഴ്സലോണയെ തോൽപ്പിച്ച് കൊണ്ടായിരുന്നു റയൽ ഫൈനലിലേക്ക് എത്തിയത്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News