പുനെയിലല്ല, നെയ്മറും സംഘവും പന്തുതട്ടുക നവി മുംബൈയില്‍!

Update: 2023-09-26 10:54 GMT
Editor : safvan rashid | By : Web Desk
പുനെയിലല്ല, നെയ്മറും സംഘവും പന്തുതട്ടുക നവി മുംബൈയില്‍!
AddThis Website Tools
Advertising

മുംബൈ: എ.എഫ്.സിചാമ്പ്യന്‍സ് ലീഗിലെ മുംബൈ സിറ്റിയും അല്‍ഹിലാലും തമ്മിലുള്ള മത്സരം മുംബൈ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ്‌ സ്‌റ്റേഡിയത്തിലേക്ക് മാറ്റി. നേരത്തെ നവംബര്‍ 6ന് പുനെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ വെച്ച് നടത്താനായിരുന്നു തീരുമാനം.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ടീമായതിനാല്‍ തന്നെ അല്‍ഹിലാലുമായുള്ള മത്സരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നെയ്മറിനെക്കൂടാതെ അലക്‌സാണ്ടര്‍ മിത്രോവിച്ച്, റൂബെന്‍ നവാസ്, യാസീന്‍ ബോനോ അടക്കമുള്ള വമ്പന്‍ താരനിര അല്‍ഹിലാലിനൊപ്പമുണ്ട്.

ടിക്കറ്റിന് വലിയ ആവശ്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. മത്സരത്തിനായുള്ള പ്രീ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിക്കും. സുരക്ഷ കാരണങ്ങളാലും ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതിനാലുമാണ് വേദി മാറ്റം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

Web Desk

By - Web Desk

contributor

Similar News