ബെൽജിയത്തെ മറികടന്നു: ഫിഫ റാങ്കിങിൽ ബ്രസീൽ വീണ്ടും ഒന്നാമത്‌

1832.69 ആണ് ബ്രസീലിന്റെ റാങ്കിങ് പോയിന്റ്. ബെൽജിയമാണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാം സ്ഥാനത്തും ഉണ്ട്.

Update: 2022-03-31 10:40 GMT
Editor : rishad | By : Web Desk
Advertising
Click the Play button to listen to article

ഫിഫ റാങ്കിങിൽ ബ്രസീൽ ഒന്നാമത് എത്തി. 1832.69 ആണ് ബ്രസീലിന്റെ റാങ്കിങ് പോയിന്റ്. ബെൽജിയമാണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാം സ്ഥാനത്തും ഉണ്ട്. ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ , മെക്സിക്കോ, നെതർലാൻഡ്സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുകൾ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീമുകൾക്ക് റാങ്ക് നിർണായകമാണ്. 

തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ കൂടുതൽ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡ് ബ്രസീൽ കഴിഞ്ഞ മത്സരത്തോടെ സ്വന്തമാക്കിയിരുന്നു. ബൊളീവിയയെ തോൽപ്പിച്ചതോടെ  ബ്രസീലിന് 17 കളിയിൽ 45 പോയന്റായി. 2002-ൽ 43 പോയന്റ് നേടിയ അർജന്റീനയെ ആണ് ബ്രസീല്‍ മറികടന്നത്. 

അതേസമയം ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് 27 ടീമുകൾ ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞു. അഞ്ചു ടീമുകൾകൂടി എത്താനുണ്ട്. യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലുമൊക്കെ യോഗ്യതാ മത്സരങ്ങൾ ഏറക്കുറെ പൂർണമായി. വൻകരകളിലെ ടീമുകൾ തമ്മിലുള്ള പ്ലേ ഓഫാണ് ഇനി പൂർത്തിയാകാനുള്ളത്. പോർച്ചുഗൽ യോഗ്യത നേടിയതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്‌ബോൾ മാമാങ്കത്തിനുണ്ടാകുമെന്നുറപ്പായി.

ഇതോടെ നാളെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയ ഫിഫ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാകും യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുക. ടോപ് സീഡിലുള്ള എട്ട് ടീമുകള്‍ക്ക് ആദ്യ പോട്ടില്‍ ഇടം ലഭിക്കും. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30ന് (ഖത്തര്‍ സമയം 7 മണി) നറുക്കെടുപ്പ് നടപടികള്‍ ആരംഭിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News