ഏറ്റവും കൂടുതൽ ഗോളുകൾ: ഐ.എസ്.എല്ലിൽ ചരിത്ര നേട്ടവുമായി ഒഗ്‌ബെച്ചെ
ഐഎസ്‌എല്ലിൽ 48 ഗോളുകളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന സുനിൽ ഛേത്രിയെയും ഫെറാൻ കൊറോമിനസിനെയും മറികടന്നാണ് ഈ നൈജീരിയൻ താരം തന്റെ ഗോൾ നേട്ടം 49 ആയി ഉയർത്തിയത്.
ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഹൈദരാബാദ് എഫ് സിയുടെ ബർത്തലോമി ഒഗ്ബെച്ചെ. ഐഎസ്‌എല്ലിൽ 48 ഗോളുകളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന സുനിൽ ഛേത്രിയെയും ഫെറാൻ കൊറോമിനസിനെയും മറികടന്നാണ് ഈ നൈജീരിയൻ താരം തന്റെ ഗോൾ നേട്ടം 49 ആയി ഉയർത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നേടിയ ഇരട്ട ഗോളാണ് ഒഗ്ബെച്ചയെ ചരിത്ര നേട്ടത്തിന് അര്‍ഹനാക്കിയത്. ലീഗിലെ മൂന്ന് ക്ലബ്ബുകളുടെ ചരിത്രത്തിലെ ടോപ് സ്കോറര്‍ കൂടിയാണ് ഒഗ്ബെച്ചെ. ഇപ്പോൾ കളിക്കുന്ന ഹൈദരാബാദ് എഫ്.സി.ക്കു പുറമെ മുൻ ക്ലബ്ബുകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകൾക്കായി കൂടുതൽ ഗോളുകൾ നേടിയതും ഒഗ്ബെച്ചെയാണ്.
2018-19 സീസണിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ചപ്പോൾ 18 കളിയിൽനിന്ന് 12 ഗോൾ നേടിയാണ് ടീമിന്റെ ടോപ്‌സ്കോററായത്. അടുത്തവർഷം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയപ്പോഴും ഗോളടി നിർത്തിയില്ല. 16 കളിയിൽ നിന്ന് 15 ഗോൾ നേടി ടീമിന്റേയും മുന്തിയ ഗോൾവേട്ടക്കാരനായി. മൂന്ന് ടീമുകൾക്കായും ലീഗിൽ ഹാട്രിക് നേടിയെന്നത് മറ്റൊരു റെക്കോഡ്.
ലീഗിൽ ഒഗ്‌ബെച്ചയ്ക്ക് 49 ഗോളുകളായി. 48 ഗോൾ നേടിയ സ്പാനിഷ് താരം ഫെറാൻ കൊറോമിനെസും ഇന്ത്യൻ താരം സുനിൽഛേത്രിയുമാണ് ഒഗ്ബെച്ചെക്ക് വെല്ലുവിളി ഉയര്‍ത്താനുള്ളത്. ഒഗ്‌ബെച്ചെയുടെ ഗോളടി മികവിൽ ഹൈദരാബാദ് എഫ്.സി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Nigerian striker Ogbeche is Indian Super League all-time leading goalscorer