'ഇനി ജയിച്ചേ തീരൂ...' അർജന്റീനയുടെ ലോകകപ്പ് സാധ്യതകൾ ഇങ്ങനെ
ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചായിരുന്നു സൗദി അർജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചത്
ദോഹ: ആദ്യ മത്സരത്തിൽ സൗദിയോടേറ്റ ഞെട്ടിക്കുന്ന തോൽവി അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചായിരുന്നു സൗദി അർജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചത്. ആദ്യ മത്സരത്തിൽ തോറ്റതോടെ ഇനിയുള്ള മത്സരങ്ങൾ അർജന്റീനയ്ക്ക് നിർണായകമാണ്.
മെക്‌സിക്കോയോടും പോളണ്ടിനോടുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. പോളണ്ട്- മെക്‌സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞതുകൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാം. എന്നാൽ, ഒരു സമനിലയും ഒരു ജയവുമാണ് നേടുന്നതെങ്കിൽ മറ്റുള്ള ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.
ഒരു ജയം നേടിയ സൗദിയാണ് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ഒരു പോയിന്റുള്ള പോളണ്ടും മെക്‌സിക്കോയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സമനില നേടിയാൽ പോലും സൗദിക്ക് പ്രീക്വാർട്ടറിലെത്താം.
ഗ്രൂപ്പ് സിയിലെ ഇനിയുള്ള മത്സരങ്ങൾ
നവംബർ 26 ശനി 6.30 പോളണ്ട് - സൗദി അറേബ്യ
നവംബർ 26 രാത്രി 12.30 അർജന്റീന- മെക്‌സിക്കോ
നവംബർ 30 രാത്രി 12.30 അർജന്റീന- പോളണ്ട്
നവംബർ 30 രാത്രി 12.30 സൗദി അറേബ്യ-മെക്‌സിക്കോ