കോവിഡ് ആശങ്കയൊഴിഞ്ഞു: ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും

ഒഡീഷ എഫ്‌സിയിലെ ഒരു കളിക്കാരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റുകളിക്കാരുമായി സമ്പർക്കമുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം സംശയനിഴലിലായിരുന്നു

Update: 2022-01-12 10:40 GMT
Editor : rishad | By : Web Desk
Advertising

ഐസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്‌സിയും തമ്മിലെ മത്സരം നിശ്ചയിച്ച സമയത്ത് തന്നെ(ഇന്ന് രാത്രി 7.30ന്) നടക്കും. ഒഡീഷ എഫ്‌സിയിലെ ഒരു കളിക്കാരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റുകളിക്കാരുമായി സമ്പർക്കമുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം സംശയനിഴലിലായിരുന്നു. എന്നാൽ മറ്റു കളിക്കാരെ പരിശോധിച്ചപ്പോൾ അവരുടെയെല്ലാം ഫലം നെഗറ്റീവാണ്. ഇതോടെയാണ് കളി നടത്താം എന്ന തീരുമാനത്തിൽ എത്തിയത്.

എഫ്‌സി ഗോവയ്ക്കും എടികെ മോഹൻ ബഗാനും ശേഷം ടീമിലെ ഒരു അംഗത്തിന് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നാമത്തെ ക്ലബ്ബാണ് ഒഡീഷ എഫ്‌സി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്‌സിക്കെതിരായ എടികെ മോഹൻ ബഗാന്റെ മത്സരം മാറ്റിവെച്ചിരുന്നു. കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാതലത്തിലായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് കേസുകളില്‍ എല്ലായ്‌പ്പോഴും മത്സരങ്ങൾ പുനഃക്രമീകരിക്കാൻ കഴിയില്ലെന്ന് ഐഎസ്‌എൽ സിഇഒ മാർട്ടിൻ ബെയ്‌ൻ ക്ലബ്ബുകളെ അറിയിച്ചിരുന്നു.

രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.അതേസമയം പരിക്കേറ്റ നായകൻ ജസൽ കാർണെയ്‌റോ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടായേക്കില്ല. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. 10 മത്സരങ്ങളിൽ നിന്ന് 4 ജയങ്ങളുടെയും 5 സമനിലകളും ഒരു തോൽവിയുമായി 17 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സീസണില്‍ ഇതിനുമുമ്പ് ഒഡീഷയും കേരളവും ഏറ്റുമുട്ടിയപ്പോള്‍ ജയം കേരളത്തിനായിരുന്നു. 

ഒമ്പത് മത്സരങ്ങളിൽ നിന്ന് 4 ജയവും ഒരു സമനിലയും 4 തോൽവിയുമായി 8 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഒഡീഎ എഫ്‌സിക്ക് സീസണിലേക്ക് തിരികെ വരണമെങ്കിൽ ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. 

Odisha FC's Game vs Kerala Blasters to Go Ahead Despite a Player Testing Positive

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News