ഗസ്സയിലെ മനുഷ്യർക്ക് എന്റെ പ്രാർത്ഥന; കരിം ബെൻസേമ

ഗസ്സയിലെ ആക്രമണം ഒരാഴ്ച പിന്നിടവെയാണ് ഫ്രഞ്ച് താരത്തിന്റെ കുറിപ്പ്.

Update: 2023-10-17 10:37 GMT
Editor : abs | By : Web Desk
Advertising

റിയാദ്: ഇസ്രായേൽ ആക്രമണം തുടരവെ ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിഖ്യാത ഫ്രഞ്ച് താരം കരിം ബെൻസേമ. 'അന്യായ ആക്രമണത്തിന്റെ ഇരകളായി വീണ്ടും മാറിയ ഗസ്സയിലെ ജനങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ' എന്നാണ് ബെൻസേമ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഗസ്സയിലെ ആക്രമണം ഒരാഴ്ച പിന്നിടവെയാണ് ഫ്രഞ്ച് താരത്തിന്റെ കുറിപ്പ്.

'കുട്ടികളോടും സ്ത്രീകളോടും ദയ കാണിക്കാത്ത, ഈ അന്യായ ബോംബിങ്ങിന് ഇരകളായ ഗസ്സയിലെ ജനങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ.' - എന്നാണ് ബെൻസേമ എക്‌സി(നേരത്തെ ട്വിറ്റര്‍)ലെഴുതിയത്. 



ഇതോടെ ഫലസ്തീനു പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്തെത്തി. വലൻസിയ ഡിഫൻഡർ മുക്താർ ദിയാഖൻബി, ഗാലറ്റസാറെ വിങ്ങർ ഹകിം സിയേഷ്, ആഴ്‌സണൽ മിഡ്ഫീൽഡർ മുഹമ്മദ് എൽനെനി, അൽ അഹ്‌ലി താരം അഹ്‌മദ് അബ്ദൽ ഖാദർ തുടങ്ങിയവർ നേരത്തെ ഫലസ്തീന് പിന്തുണ അറിയിച്ചിരുന്നു.

അതിനിടെ, ഗസ്സയിലെ ആക്രമണത്തിൽ മുവ്വായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ ഭാഗത്ത് 1300 ഓളം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ചൊവ്വാഴ്ച ഇസ്രായേലിലെത്തിയിട്ടുണ്ട്. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News