'പോയിന്റും ഗോൾവ്യത്യാസവും തുല്യം'; എന്നിട്ടും എങ്ങനെ യുറുഗ്വായ് പുറത്തായി ?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിനെ തകർത്താണ് ദക്ഷിണകൊറിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയത്

Update: 2022-12-02 18:49 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ഖത്തർ ലോകകപ്പ് കാത്തുവെച്ചിരിക്കുന്നത് അത്ഭുതങ്ങളാണ്. കുഞ്ഞൻ ടീമുകളെന്ന് വിളിച്ചവർ വമ്പന്മാരെ കീഴ്‌പ്പെടുത്തി പ്രീക്വാർട്ടറിലെത്തുന്ന കാഴ്ച്ചയാണ് ഖത്തറിൽ കണ്ടത്. ഗ്രൂപ്പ് എച്ചിലും സംഭവിച്ചത് മറിച്ചായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിനെ തകർത്താണ് ദക്ഷിണകൊറിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയത്.

ഗ്രൂപ്പിൽ യുറുഗ്വായ്ക്കും കൊറിയക്കും മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. ഗോൾവ്യത്യാസവും തുല്യം. എന്നാൽ, കൊറിയ പ്രീക്വാർട്ടറിലെത്തിയത് അവർ നേടിയ ഗോളുകളുടെ എണ്ണത്തിലായിരുന്നു. മൂന്ന് മത്സരങ്ങളിൽ നാല് ഗോളുകളായിരുന്നു കൊറിയ നേടിയതെങ്കിൽ യുറുഗ്വായ്ക്ക് രണ്ട് ഗോളുകൾ നേടാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. 

കൊറിയയുടെയും യുറുഗ്വായുടെയും മത്സരഫലങ്ങൾ

കൊറിയ

കൊറിയ 0 യുറുഗ്വായ് 0

കൊറിയ 2 ഘാന 3

കൊറിയ 2 പോർച്ചുഗൽ 1

യുറുഗ്വായ്

യുറുഗ്വായ് 0 കൊറിയ 0

യുറുഗ്വായ് 0 പോർച്ചുഗൽ 2

യുറുഗ്വായ് 2 ഘാന 0


അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കൊറിയ വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി. അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായ് തോൽപ്പിച്ചു. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാർട്ടർ കാണാതെ പുറത്തായി.

മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പോർച്ചുഗലിന് വിജയിക്കാനോ ലീഡ് നിലനിർത്താനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലാണ് ആദ്യം വലകുലുക്കിയത്. വിങ്ങ് പ്ലയറായ റിക്കാർഡോ ഹോർത്തയാണ് ഗോൾ നേടിയത്. ഡലോട്ട് നൽകിയ പാസാണ് കട്ട് ചെയ്തു ഹോർത്ത ഗോളാക്കി മാറ്റിയത്. 27-ാം മിനിറ്റിൽ കിം യങ് ഗൗണിലൂടെയായിരുന്നു കൊറിയയുടെ തിരിച്ചടി. കോർണർ കിക്കിൽ റൊണാൾഡോയുടെ പിഴവിലൂടെ ലഭിച്ച അവസരം ഗൗൺ ഗോളാക്കി മാറ്റുകയായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News