"എന്താ വെറൈറ്റിയല്ലേ"? പ്യൂമ കിറ്റിനെതിരെ വ്യാപക വിമര്‍ശനം, ചുംബിക്കാനാകാതെ ഫെനര്‍ബാഷെ താരം

ഹോം, എവേ മത്സരങ്ങളില്‍ എതിര്‍ ടീമുകളുടെ ജേഴ്സിയോ കളറോ സാമ്യമായാല്‍ ടീമുകള്‍ക്ക് ഉപയോഗിക്കാനാണ് മൂന്നാം കിറ്റിറക്കുന്നത്.

Update: 2022-08-30 11:31 GMT
Editor : ubaid | By : Web Desk
Advertising

യൂറോപ്പിലെ പ്രധാന ഫുട്ബോള്‍ ടീമുകള്‍ക്കായി പ്യൂമ പുറത്തിറക്കിയ മൂന്നാം കിറ്റിനെതിരെ വ്യാപക വിമര്‍ശനം. മാഞ്ചസ്റ്റര്‍ സിറ്റി, എ.സി മിലാന്‍ തുടങ്ങിയ ടീമുകള്‍ക്കായിറക്കിയ കിറ്റിനെ നോക്കിയാണ് ' മേക്കപ്പ് അല്‍പം ഓവറായില്ലേ?' എന്ന് ഫുട്ബോള്‍ ആരാധകര്‍ ചോദിക്കുന്നത്.  സംഗതി അല്‍പം കളറാക്കാനുദ്ദേശിച്ച് തന്നെയാണ് പ്യൂമ കിറ്റിറക്കിയത്. സ്ഥിരമുള്ള ജേഴ്‍സി ഡിസൈനുകളെ ഒഴിവാക്കി 'നിയമങ്ങളെ പൊളിച്ചെഴുതുക' എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കിറ്റിറക്കിയപ്പോള്‍ പ്യൂമ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നെഞ്ചത്ത് തന്നെ ടീമുകളുടെ പേര് വലുതായെഴുതി അതിനും വലുതാക്കി സ്പോണ്‍സര്‍മാരുടെ പേരുമുള്ള ജേഴ്സി എന്തുകൊണ്ടോ ആരാധകര്‍ക്കിഷ്ടപ്പെട്ടില്ല. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിറ്റ് ഔദ്യോഗികമായി പുറത്തിറക്കിയപ്പോള്‍ തന്നെ ട്രോളന്മാര്‍ ആഘോഷം തുടങ്ങി.



ഇതൊന്നും പോരാഞ്ഞ് തുര്‍ക്കി ലീഗില്‍ ഫെനര്‍ബാഷെയുടെ താരം ഗോളടിച്ചതിന് ശേഷം ജേഴ്സിയില്‍ ടീമിനെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റുന്നില്ല. ചുംബനശ്രമം പരാജയത്തില്‍ കലാശിക്കുമെന്നായപ്പോഴേക്കും  മറ്റുടീമംഗങ്ങള്‍ വന്ന് ആഹ്ലാദപ്രകടനം തുടങ്ങിയതിനാല്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. 




ഹോം, എവേ മത്സരങ്ങളില്‍ എതിര്‍ ടീമുകളുടെ ജേഴ്സിയോ കളറോ സാമ്യമായാല്‍ ടീമുകള്‍ക്ക് ഉപയോഗിക്കാനാണ് മൂന്നാം കിറ്റിറക്കുന്നത്. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News