കരീം ബെൻസേമ റയൽമാഡ്രിഡ് വിട്ടു; വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്‌

ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച്‌ സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ആണ് രംഗത്തുള്ളത്

Update: 2023-06-04 11:18 GMT
Editor : rishad | By : Web Desk
Karim Benzema
കരിം ബെന്‍സേമ
AddThis Website Tools
Advertising

മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർതാരം കരീം ബെൻസേമ റയൽമാഡ്രിഡ് വിട്ടു. ബെൻസേമ റയൽ വിട്ട കാര്യം റയൽമാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സീസൺ അവസാനത്തോടെ ബെൻസേമയുടെ ക്ലബ്ബുമായുള്ള കരാർ കഴിയും. നേരത്തെ തന്നെ താരം ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ ക്ലബ്ബ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു. 

ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച്‌ സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ആണ് രംഗത്തുള്ളത്. ഒരു സീസണില്‍ 200മില്യണ്‍ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത്തിഹാദുമായി താരത്തിന്റെ ഏജന്റ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.  2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്. ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി.

അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. റയലിന്‍റെ എക്കാലത്തേയും മികച്ച ഗോളടി വേട്ടക്കാരില്‍ രണ്ടാമനാണ് ബെന്‍സേമ. 

Summary-Real Madrid confirm Karim Benzema is leaving

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News