"ഒരു ചുക്കും സംഭവിക്കില്ല" കളിക്കാരെ വിലക്കുമെന്ന യുവേഫ ഭീഷണിയെ പരിഹസിച്ച് പെരസ്

സൂപ്പർ ലീഗ്, ചാമ്പ്യൻസ് ലീഗിന് നേരിട്ട് ഭീഷണിയാകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് യുവേഫ ഇതിൽ പങ്കെടുക്കുന്ന താരങ്ങളെ വിലക്കുമെന്ന ഭീഷണി ഉയർത്തിയത്

Update: 2021-04-20 06:58 GMT
Editor : ubaid | Byline : Web Desk
Advertising

യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന താരങ്ങളെ ലോകകപ്പിൽ നിന്നും യൂറോ കപ്പിൽ നിന്നും വിലക്കുമെന്ന യുവേഫയുടെ ഭീഷണികളെ പരിഹസിച്ച് റയൽ മാഡ്രിഡിന്റെ പ്രസിഡന്റും സൂപ്പർ ലീഗിന്റെ മേധാവിയുമായ ഫ്ലോറന്റീനോ പെരസ്. സൂപ്പർ ലീഗ് ചാമ്പ്യൻസ് ലീഗിന് നേരിട്ട് ഭീഷണിയാകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് യുവേഫ ഇതിൽ പങ്കെടുക്കുന്ന താരങ്ങളെ വിലക്കുമെന്ന ഭീഷണി ഉയർത്തിയത്.

'എല്ലാ താരങ്ങളും സമാധാനത്തോടെ ഇരിക്കണം, ഒന്നും പേടിക്കാനില്ല, ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല. സൂപ്പർ ലീഗിൽ പങ്കെടുത്തതു കൊണ്ട് അവരെ ആരും വിലക്കാൻ പോകുന്നില്ല,' യുവേഫയുടെ ഭീഷണികളെ സംബന്ധിച്ച് പെരസ് പ്രതികരിച്ചു. ക്ലബുകളെ ആഭ്യന്തര ലീഗിൽ നിന്നും വിലക്കുമെന്ന ഭീഷണിയെയും പെരസ് തള്ളിക്കളഞ്ഞു. നിയമത്തിന്റെ പരിരക്ഷയുള്ളതു കൊണ്ടു തന്നെ അത് അസാധ്യമായ കാര്യമാണെന്നും ലീഗുകളിൽ നിന്നും ക്ലബുകളെ വിലക്കാൻ കഴിയില്ലെന്ന കാര്യത്തിൽ താൻ നൂറു ശതമാനം ഉറപ്പു നൽകുന്നുവെന്നും പെരസ് വ്യക്തമാക്കി.

"ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മുതലേ ആകർഷകമാകൂ, ചെറിയ ടീമുകൾക്കെതിരെ മത്സരിക്കുന്നത് കളിയുടെ രസംകെടുത്തും. എന്നാൽ ഞങ്ങൾ എല്ലാ ആഴ്ചയും ഫുട്‍ബോള്‍ ആരാധകരെ രസിപ്പിക്കുന്നു. ആര്‍ക്കും അത് തടയാന്‍ സാധിക്കില്ല" പെരസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News