റോമയുടെ ട്രാന്‍സ്ഫര്‍ വീഡിയോ കണ്ടെത്തിയത് കാണാതായ 12 കുട്ടികളെ

ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എ.എസ് റോമ ടീമിലെത്തിക്കുന്ന പുതിയ താരങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ കാണാതായ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തുന്നത് 2019 മുതലാണ്

Update: 2021-08-28 11:04 GMT
Editor : ubaid | By : Web Desk
Advertising

റോമാ സ്‌ട്രൈക്കർ എൽദോർ ഷോമുറോഡോവിന് തന്റെ ആഹ്ലാദം മറച്ചുവെക്കാനായില്ല. ഷോമുറോഡോവ് റോമയിലെത്തിയതിന്റെ ട്രാന്‍സ്ഫര്‍ വീഡിയോയിലുള്‍പ്പെടുത്തിയ പോളിഷ് പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടിയിരുന്നു. ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എ.എസ് റോമ ടീമിലെത്തിക്കുന്ന പുതിയ താരങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ കാണാതായ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തുന്നത് 2019 മുതലാണ്. അന്നുതൊട്ട് 12 കുട്ടികളെയാണ് ഈ വീഡിയോകളിലൂടെ കണ്ടെത്തിയത്.

Full View

റോമയുടെ മുൻ ചീഫ് സ്ട്രാറ്റജി ഓഫീസറായ പോൾ റോജേഴ്സാണ് കൈമാറ്റ പ്രഖ്യാപന വീഡിയോകളിൽ കാണാതായ കുട്ടികളെ ഉള്‍ക്കൊള്ളിക്കാനുള്ള ഐഡിയ പങ്കുവെക്കുന്നത്. ഫുട്ബോളിനുള്ള ജനകീയ പങ്കാളിത്തം കുട്ടികളെ കണ്ടെത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ട് ക്ലബും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അന്നുകൊണ്ട് ക്ലബിലേക്ക് ഏതൊരു പുതിയ താരം വരുമ്പോഴും ആ വീഡിയോയില്‍ കാണാതായ പെണ്‍കുട്ടികളെക്കുറിച്ച വിവരണവും ഉള്‍പ്പെടുത്തി. "ഓരോ കുട്ടിയെ കണ്ടെത്തുമ്പോഴും ഞങ്ങള്‍ക്കുണ്ടാകുന്ന ആഹ്ലാദത്തിന് അതിരുണ്ടാകില്ല. ഓരോ ക്ലബ് ആരാധകനും അഭിമാനിക്കാവുന്ന നേട്ടമാണിത്" റോമയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മാക്സ് വാൻ ഡെൻ ഡോയൽ പറഞ്ഞു. 


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News