സന്തോഷ് ട്രോഫി; കേരളത്തിന്‍റെ മത്സരം കാണാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്

Update: 2022-04-17 18:52 GMT
Advertising

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കേരളം വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ന് വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ഇരട്ടി ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്.

കേരളം വെസ്റ്റ് ബംഗാള്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി സ്റ്റേഡിയത്തിന് അകത്ത് പ്രത്യേകം പാര്‍ക്കിംങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ പാടുള്ളതല്ല. ഇത്തരം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുന്നവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകം ഗെയിറ്റ് തയ്യാറാക്കിട്ടുണ്ട്. ഗെയിറ്റ് നമ്പര്‍ 4 ലൂടെ മാത്രമാണ് ഓണ്‍ലൈന്‍ ടിക്കറ്റുകാര്‍ക്ക് സ്റ്റേഡിയത്തിനകത്തേക്കുളള പ്രവേശനം. ഓഫ്‌ലൈന്‍, സീസണ്‍ ടിക്കറ്റുകാര്‍ക്ക് 5,6,7 ഗെയിറ്റുകള്‍ വഴി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. സീസണ്‍ ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് എ്ന്നിവ ലഭിക്കാത്തവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തുള്ള പാര്‍ക്കിങിന്റെ ഇരുവശത്തിലായാണ് ഒരുക്കിയിട്ടുള്ളത്. സീസണ്‍ ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നിവയെടുത്തവര്‍ നേരത്തെ സ്റ്റേഡിയത്തിലെത്തിയാല്‍ തിരക്ക് ക്രമീകരിക്കാനാകും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News