ഇന്ത്യയുടെ അവസ്ഥയില്‍ ആശങ്ക; സഹായം അഭ്യര്‍ഥിച്ച് റാമോസ്
ആശങ്ക പങ്കു വെക്കുന്നതിനോടൊപ്പം യൂണിസെഫിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക് പങ്കു വെച്ച് ഇന്ത്യയെ സഹായിക്കാൻ ലോകജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്തു റാമോസ്
ഇന്ത്യയിലെ കോവിഡ് അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് റയൽ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഹൃദയഭേദകമായ നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. ആശങ്ക പങ്കു വെക്കുന്നതിനോടൊപ്പം യൂണിസെഫിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക് പങ്കു വെച്ച് ഇന്ത്യയെ സഹായിക്കാൻ ലോകജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്തു റാമോസ്.
Deaths and infections continue to rise in India.@UNICEF fears that India will become the country with the highest death rate among children under 5 in the world.
— Sergio Ramos (@SergioRamos) April 29, 2021
They urgently need our help.
➡️ https://t.co/wcsNoB3Q1i#EmergenciaIndia
"ഇന്ത്യയിൽ മരണങ്ങളും, വ്യാപനവും വർധിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ ഏറ്റവും മുന്നിലുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുണിസെഫ് ഭയപ്പെടുന്നു അവർക്ക് അടിയന്തരമായി നമ്മളുടെ സഹായം ആവശ്യമാണ്," യുണിസെഫിന്റെ ലിങ്ക് പങ്കു വെച്ചു കൊണ്ട് റാമോസ് ട്വിറ്ററിൽ കുറിച്ചു.
രണ്ടാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റാമോസിന് ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ ചെൽസിക്കെതിരെ കളിക്കാനായിരുന്നില്ല. എന്നാൽ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞ റാമോസ്, ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിയിൽ കളിക്കാനിറങ്ങുമെന്ന് റയൽ കോച്ച് സിനദിന്‍ സിദാന്‍ സൂചിപ്പിച്ചു.