റയല്‍ മാഡ്രിഡ് പ്രീമിയര്‍ ലീഗിലേക്ക്? ഔദ്യോഗിക വിശദീകരണവുമായി ക്ലബ്

റയൽ മാഡ്രിഡും ബാഴ്സലോണയും ലാലിഗയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അനിശ്ചിതാവസ്ഥ തുടരാൻ കാരണമാകും

Update: 2021-08-14 11:18 GMT
Editor : ubaid | By : Web Desk
Advertising

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ലാ ലീഗ വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കൂറുമാറുമെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി ക്ലബ്. ലാ ലിഗ നേതൃത്വവുമായി നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ തുടർന്നാണ് റയൽ മാഡ്രിഡ് യൂറോപ്പിലെ മറ്റേതെങ്കിലും പ്രധാന ലീഗിലേക്ക് ചേക്കേറുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതെന്ന് പ്രശസ്ത സ്പോര്‍ട്ട് ദിനപത്രം മുണ്ടോ ഡിപോർട്ടീവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാർത്തകൾ തെറ്റാണെന്നും റയൽ മാഡ്രിഡ് സ്പെയിനിൽ ലാലിഗയിൽ തന്നെ തുടരും എന്നും ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഈ വാർത്തകൾ റയൽ മാഡ്രിഡിനെ അസ്വസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെ മാത്രമുള്ളതാണെന്നും ക്ലബ് പറഞ്ഞു.


ലാലിഗയുടെ വേതന ബില്ലിനെയും സി.വി.സി കരാറിനെയും എതിർക്കുന്ന റയൽ മാഡ്രിഡ് ഇതിൽ പ്രതിഷേധിച്ച് ലാലിഗ വിടും എന്നായിരുന്നു വാർത്തകൾ. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് നേതൃത്വം നൽകുന്ന യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികളെ പൂർണമായും എതിർക്കുന്ന വ്യക്തിയാണ് ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ്. സൂപ്പർ ലീഗിനെ ചെറുക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തി ലാ ലിഗ കൊണ്ടുവന്ന സി.വി.സി കരാറിനെ റയൽ മാഡ്രിഡ്, ബാഴ്സലോണ അടക്കം നാല് ക്ലബുകൾ എതിർത്തെങ്കിലും ഭൂരിപക്ഷം ക്ലബുകൾ അതിനെ പിന്തുണച്ചത് പെരസിനു തിരിച്ചടിയായിരുന്നു. 

റയൽ മാഡ്രിഡിന്റെ ഔദ്യോഗിക പ്രസ്താവൻ തൽക്കാലം റയൽ ആരാധകർക്ക് സമാധാനം നൽകുമെങ്കിലും റയൽ മാഡ്രിഡും ബാഴ്സലോണയും ലാലിഗയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അനിശ്ചിതാവസ്ഥ തുടരാൻ കാരണമാകും.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News