റയലിനെ നാണം കെടുത്തി എ.സി മിലാൻ, സിറ്റിയെ തരിപ്പണമാക്കി സ്​പോർട്ടിങ് ലിസ്ബൺ

Update: 2024-11-06 03:38 GMT
Editor : safvan rashid | By : Sports Desk
Advertising

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ അടിപതറി വമ്പൻമാർ. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ എസി മിലാനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെട്ടു. പോർച്ചുഗീസ് ക്ലബായ സ്​പോർട്ടിങ് ലിസ്ബണോട് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലുഗോളുകളുടെ ​ഞെട്ടിക്കുന്ന തോൽവിയും ഏറ്റുവാങ്ങി. അതേസമയം ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ ബയർ ലെവർക്യൂസണെ എതിരില്ലാത്ത നാലുഗോളുകൾക്ക് തകർത്തു.

മാലിക് ത്യാവൂ, അൽവാരോ മൊറാട്ട, റെജിൻഡേഴ്സ് എന്നിവരുടെ ഗോളിലാണ് മിലാൻ റയലിനെ തരിപ്പണമാക്കിയത്. 23ാം മിനുറ്റിൽ പെനൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോൾ നേടിയത്.

സ്വന്തം ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിക്കുന്ന വിജയമാണ് സ്​പോർട്ടിങ് ലിസ്ബൺ നേടിയത്. നാലാം മിനുറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റിക്കെതിരെ വിക്ടർ ​യോക്കറസിന്റെ ഹാ​ട്രിക് ഗോളിന്റെ ചിറകിലേറിയാണ് സ്​പോർട്ടിങ് തേരോട്ടം നടത്തിയത്. ഇതിൽ രണ്ടെണ്ണം പെനൽറ്റിയിലൂടെയായിരുന്നു. മാക്സിമിലിയാനോ അറോഹോയും സ്​പോർട്ടിങ്ങിനായി ഗോൾകുറിച്ചു.


ദിവസങ്ങൾക്കുള്ളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകനാകാനിരിക്കുന്ന റൂബൻ അമോറിം പരിശീലിപ്പിക്കുന്ന ടീമാണ് സ്​പോർട്ടിങ്. 27 ശതമാനം മാത്രം ബോൾ പൊസിഷനുമായാണ് സ്​പോർട്ടിങ് ആധികാരിക വിജയം നേടിയത്. 68ാം മിനുറ്റിൽ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി എർലിങ് ഹാളണ്ട് ക്രോസ് ബാറിലിടിച്ച് പാഴാക്കി.

തകർപ്പൻ ഫോമിൽ തുടരുന്ന ലൂയിസ് ഡയസിന്റെ ഹാട്രിക് ഗോളുകളിലാണ് ലിവർപൂൾ ലെവർക്യൂസണെ തകർത്തുവിട്ടത്. കോഡി ഗാക്പോയും ലിവർപൂളിനായി സ്കോർ ചെയ്തു. മറ്റുമത്സരങ്ങളിൽ ഡോർട്ട്മുണ്ട് സ്റ്റാം ഗ്രാസിനെയും സെൽറ്റിക് ആർബി ലെപ്സിഗിനെയും തോൽപ്പിച്ചു. യുവന്റസ്-ലോസ്ക് മത്സരം സമനിലയിൽ പിരിഞ്ഞു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News