ബാഴ്‍സലോണ, യുവന്റസ്, റയല്‍; മൂന്ന് ക്ലബുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി യുവേഫ

ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ് നൽകി. ലംഘിച്ചാൽ 100 മില്യൺ പിഴയായി ക്ലബുകൾ നൽകേണ്ടി വരും.

Update: 2021-05-08 07:59 GMT
Editor : ubaid | Byline : Web Desk
Advertising

ഇപ്പോഴും യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി നിൽക്കുന്ന മൂന്ന് ക്ലബുകൾക്കെതിരെ  വലിയ നടപടികളുമായി യുവേഫ. സൂപ്പർലീഗിനുള്ള പദ്ധതികൾ ഉപേക്ഷിച്ചിട്ടില്ലാത്ത റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾക്കാണ് കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരുന്നത്. യുവേഫ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"സൂപ്പർലീഗ് പ്രോജക്ട് ഒരു തെറ്റു പറ്റിയതാണെന്നു സമ്മതിച്ച് ആരാധകർ, ദേശീയ അസോസിയേഷനുകൾ, നാഷണൽ ലീഗുകൾ, മറ്റു യൂറോപ്യൻ ക്ലബുകൾ, യുവേഫ എന്നിവരോട് ഒൻപതു ക്ലബുകൾ ക്ഷമാപണം നടത്തിയിരുന്നു. യുവേഫയുടെ നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽ സൂപ്പർലീഗ് വരില്ലെന്നും അവർ മനസിലാക്കിയിട്ടുണ്ട്." ഔദ്യോഗിക പ്രസ്‌താവനയിൽ യുവേഫ വ്യക്തമാക്കി.

ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്നും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിച്ചു. എന്നാല്‍ ഈ ഒമ്പത് ക്ലബുകള്‍ക്ക് ചെറിയ പിഴ ഒടുക്കേണ്ടതായി വരും.  യുവേഫയിൽ നിന്നും ഒരു സീസണിൽ ലഭിച്ച വരുമാനത്തിന്റെ അഞ്ചു ശതമാനം 9 ക്ലബുകളും പിഴയായി നൽകേണ്ടി വരും. കൂടാതെ 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകണം. ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ് നൽകി. ലംഘിച്ചാൽ 100 മില്യൺ പിഴ ക്ലബുകൾ നൽകേണ്ടി വരും.

ബാഴ്സലോണ,റയൽ മാഡ്രിഡ്, യുവന്റസ് എന്നിവരെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ വിലക്കും എന്നാണ് വാർത്തകൾ വരുന്നത്. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗില്‍ ചേരാന്‍ തീരുമാനിച്ചത്. ആരാധകരുടെ പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ 9 ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, ടോട്ടന്‍ഹാം, ചെൽസി, അത്‍ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബുകൾ ആണ് സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയത്. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News