ഓറഞ്ച് മധുരം; അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ

അർജന്റീന – ഓസ്ട്രേലിയ പ്രീക്വാർട്ടർ വിജയികളുമായി ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് നെതർലൻഡ്സിന്റെ ക്വാർട്ടർ പോരാട്ടം

Update: 2022-12-03 17:09 GMT
Advertising

ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ അമേരിക്കയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നെതർലൻഡ്സ് യുഎസ്എയെ വീഴ്ത്തിയത്. ആദ്യപകുതിയിൽ നെതർലൻഡ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. മെംഫിസ് ഡിപായ് (10–ാം മിനിറ്റ്), ഡാലെ ബ്ലിൻഡ് (45+1), മോറിസ് ഡംഫ്രിസ് (81–ാം മിനിറ്റ്) എന്നിവരാണ് നെതർലൻഡ്സിനായി ലക്ഷ്യം കണ്ടത്. യുഎസ്എയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പകരക്കാരൻ താരം ഹാജി അമീർ റൈറ്റ് നേടി.

ആദ്യം സ്‌ട്രൈക്കർ എംഫിസ് ഡിപേയാണ് ഗോളടിച്ചത്. പിന്നീട് 46ാം മിനുട്ടിൽ മിഡ്ഫീൽഡർ ഡാലി ബ്ലിൻഡും അമേരിക്കൻസിനെതിരെ നിറയൊഴിച്ചു. മൂന്നാമത്തെ ഗോൾ ഡെൻസൽ ഡെംഫ്രൈസിന്റെ സംഭവനയായിരുന്നു. താളാത്മകമായ പാസുകളിലൂടെ കയറക്കളിച്ചാണ് ഓറഞ്ച് പട ആദ്യ വെടി പൊട്ടിച്ചത്. ഡുംഫ്രൈസ് നൽകിയ പാസ് ഡീപേ യു.എസ് ഗോൾപോസ്റ്റിന്റെ ഇടതു താഴെ മൂലയിലേക്ക് പായിക്കുകയായിരുന്നു. ഡുംഫ്രൈസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്ക് തൊട്ടുമുമ്പായി ഡുംഫ്രൈസ് നൽകിയ പാസ് ബ്ലിൻഡ് യു.എസ് പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

ഓറഞ്ച് പട ഗോൾ നേടിയതോടെ യു.എസ്.എ ഉണർന്നു കളിക്കുകയാണ്. 43ാം മിനുട്ടിൽ വീഹിന്റെ കനത്ത ഷോട്ട് നോപ്പെർട്ട് തള്ളിയകറ്റി. തുടർന്നാണ് രണ്ടാം ഗോൾ യു.എസ് പോസ്റ്റിൽ വീണത്.  യുഎസ്എ  ലക്ഷ്യം കണ്ടത് 76–ാം മിനിറ്റിൽ. നെതർലൻഡ്സ് ബോക്സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ദിയാന്ദ്രെ യെഡ്‌ലിനിൽ നിന്ന് പന്ത് ക്രിസ്റ്റ്യൻ പുലിസിച്ചിലേക്ക്. ബോക്സിനു സമീപത്തുനിന്ന് പുലിസിച്ച് പോസ്റ്റിനു സമാന്തരമായി നീട്ടിനൽകിയ പന്തിനു കണക്കാക്കി നെതർലൻഡ്സ് ഗോൾകീപ്പർ നോപ്പർട്ട് എത്തിയതാണ്. എന്നാൽ ഇതിനിടെ ഹാജി അമീർ റൈറ്റിന്റെ കാലിൽത്തട്ടി ഉയർന്ന പന്ത് ഗോൾകീപ്പറിനു മുകളിലൂടെ ഉയർന്ന് വലയിൽ പതിച്ചു.

യുഎസ്എയുടെ ഗോൾനേട്ടത്തിന്റെ ആരവമടങ്ങും മുൻപേ ക്വാർട്ടർ ഉറപ്പിച്ച് നെതർലൻഡ്സ് തിരിച്ചടിച്ചു. ആദ്യ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്റെ വകയായിരുന്നു നെതർലൻഡ്സിന്റെ മൂന്നാം ഗോൾ.

നെതർലൻഡ്സ് തോൽവിയറിയാതെ പൂർത്തിയാക്കുന്ന തുടർച്ചയായ 19–ാമത്തെ മത്സരമാണിത്. അർജന്റീന – ഓസ്ട്രേലിയ പ്രീക്വാർട്ടർ വിജയികളുമായി ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് നെതർലൻഡ്സിന്റെ ക്വാർട്ടർ പോരാട്ടം. 

നെതർലൻഡ്‌സ്

ആൻഡ്രേസ് നോപ്പെർട്ട്, ജൂറിയൻ ടിംബർ, വിർജിൽ വൻ ഡിക് (ക്യാപ്റ്റൻ), നഥാൻ അകെ, ഡാവി ക്ലാസൻ, മാർട്ടെൻ ഡെ റൂൺ, ഡാലി ബ്ലിൻഡ്, ഫ്രാങ്കി ഡെ ജോങ്, ഡാൻസെൽ ഡംഫ്രൈസ്, കോഡി ഗാക്‌പോ, മെംഫിസ് ഡെപേ. കോച്ച്: ലൂയിസ് വാൻഗാൾ.

യു.എസ്.എ

മാറ്റ് ടർണർ, സെർജിനോ ഡെസ്റ്റ്, വാൾക്കർ സിമ്മർമാൻ, ആൻറണി റോബിൻസൺ, ടിം റീം, ടൈലർ ആഡംസ് (ക്യാപ്റ്റൻ), യൂനുസ് മൂസ, വെസ്‌റ്റേൺ മകെന്നി, ജീസസ് ഫെറിറ, ക്രിസ്റ്റിയൻ പുലിസിച്, തിമോതി വീഹ്. കോച്ച്: ഗ്രേഗ് ബെർഹാൽടർ.

നെതർലൻഡ്‌സും യു.എസ്.എയും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ ആദ്യ നാലിലും ഓറഞ്ച് പടയാണ് വിജയിച്ചത്. 1998 മുതൽ 2010 വരെയായിരുന്നു ഇവരുടെ വിജയം. എന്നാൽ ഏറ്റവുമൊടുവിൽ 2015ൽ ഏറ്റുമുട്ടിയപ്പോൾ യു.എസ്സാണ് ജയിച്ചുകയറിയത്.

നെതർലൻഡ്‌സ് യൂറോപ്യേതര ടീമുകൾക്കെതിരെ കളിച്ച കഴിഞ്ഞ 19 ലോകകപ്പ് മത്സരങ്ങളിലും അപരാജിതരാണ്. ഏറ്റവുമൊടുവിൽ 1994ലെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോട് 3-2 നാണ് ടീം തോറ്റത്. എന്നാൽ യു.എസ്.എ യൂറോപ്യൻ ടീമുകൾക്കെതിരെ അവസാനം കളിച്ച 11 ലോകകപ്പ് മത്സരങ്ങളിലും വിജയിച്ചിട്ടില്ല. 2002ൽ പോർച്ചുഗലിനെയാണ് അവർ ഒടുവിൽ (3-2) തോൽപ്പിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News