ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ ദിനം വമ്പൻ ക്ലബ്ബുകൾ

എട്ട് മത്സരങ്ങളോടെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇ,എഫ്,ജി,എച്ച് ഗ്രൂപ്പകളിലെ ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്.

Update: 2021-09-14 01:57 GMT
Editor : rishad | By : Web Desk
Advertising

ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.ഇ,എഫ്,ജി,എച്ച് ഗ്രൂപ്പുകളിൽ നിന്ന് മത്സരത്തിനായി ഇറങ്ങുന്നത് വമ്പൻ ടീമുകൾ. മെസിയില്ലാത്ത ബാഴ്സലോണ- ​ബയേണ്‍ മ്യൂണി​ക്​​​​​​ പോരാട്ടമാണ് ശ്രദ്ധേയം. 

എട്ട് മത്സരങ്ങളോടെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇ,എഫ്,ജി,എച്ച് ഗ്രൂപ്പകളിലെ ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഇയിലെ ശക്തരായ ബാഴ്സലോണ-​​ബയേണ്‍മ്യൂണിക് പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയം. മെസിയില്ലാതെയാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗിനിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണെെറ്റഡും യുവന്റസുമെല്ലാം ആദ്യദിനം കളത്തിലുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയ​​​​​​​ശേഷം കൂടുതൽ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വിറ്റ്സര്‍ലാന്‍ഡ് ക്ലബ്ബ് യങ് ബോയ്സുമാ​​യി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഗ്രൂപ്പ് എച്ചിൽ സ്വന്തം ഗ്രൗണ്ടിൽ സെനിറ്റിനെ നേരിടും. ആകെ 32 ടീമുകളാണ് ലീഗില്‍ മത്സരത്തിനായി ഇറങ്ങുന്നത്‍. എട്ട് ഗ്രൂപ്പുകളിലായി നാലുവീതം ടീമുകള്‍ മത്സരത്തിനുണ്ട്‍. മികച്ച രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ അടുത്തവര്‍ഷം മെയ് 28നാണ് ഫൈനല്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News