മാരത്തണ്‍ ഷൂട്ടൌട്ടില്‍ മാഞ്ചസ്റ്ററിനെ വീഴ്‍ത്തി വിയ്യാറയലിന് യൂറോപ്പ കിരീടം

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ഇരു ടീമുകളിലുമായി 22 താരങ്ങളാണ് പെനാൽറ്റി എടുത്തത്

Update: 2021-05-27 02:17 GMT
Editor : ubaid | By : Web Desk
Advertising

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് യൂറോപ്പ ലീഗ് കിരീടവുമായി വിയ്യാറയൽ. 90 മിനിറ്റിനും, എക്സ്ട്രാ ടൈമിനും ശേഷവും 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ 12-11നാണ് വിയ്യാറയൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നത്. വിയ്യറയൽ പരിശീലകൻ ഉനായ് എമിറെയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്.

മത്സരത്തില്‍ ആദ്യം വല കുലുക്കിയത് വിയ്യാറയലാണ്. 29 ാം മിനിറ്റില്‍ ഡാനി പരേഹോയുടെ ഫ്രീകിക്കിൽ നിന്ന് ജെറാർഡ് മൊറീനോയാണ് വിയ്യാറയലിന് വേണ്ടി ഗോൾ നേടിയത്. മൊറീനോയുടെ ഈ സീസൺ യൂറോപ്പ ലീഗയിലെ ഏഴാം ഗോളായിരുന്നു ഇത്.

Full View

55ആം മിനുട്ടിൽ കവാനിയുലൂടെ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. മാർക്കസ് റാഷ്ഫോർഡിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് ഡിഫ്ലക്റ്റഡ് ആയി കവാനിയിൽ എത്തുകയായിരുന്നു. 

90 മിനിറ്റിനും, എക്സ്ട്രാ ടൈമിനും ഇരു ടീമുകൾക്കും തങ്ങളുടെ വിജയഗോൾ നേടാൻ കഴിഞ്ഞില്ല.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ഇരു ടീമുകളിലുമായി 22 താരങ്ങളാണ് പെനാൽറ്റി എടുത്തത്. ഇതിൽ ആദ്യ 21 കിക്കുകളും ലക്ഷ്യം കണ്ടു. 22ആം കിക്കെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയയുടെ ശ്രമം വിയ്യാറയൽ ഗോൾകീപ്പർ ജെറോനിമോ ഗുള്ളി തടുത്തിട്ടതോടെ, 11-10 എന്ന സ്കോറിന് പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് ആദ്യ യൂറോപ്പ കിരീടവുമായി വിയ്യാറയൽ.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News