ചാമ്പ്യൻസ് ലീഗ്: ബയേണിനെ പുറത്താക്കി വിയ്യാറയൽ സെമിയിലേക്ക്‌

രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയില്‍ അവസാനിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിലായിരുന്നു 2-1 വിയ്യാറയലിന്റെ സെമി പ്രവേശം.

Update: 2022-04-13 01:48 GMT
Editor : rishad | By : Web Desk
Advertising

ബയേൺ മ്യൂണിച്ചിനെ തോൽപിച്ച് സ്പാനിഷ് ക്ലബ്ബ് വിയ്യാറയൽ ചാമ്പ്യൻസ് ലിഗിന്റെ സെമിയിലേക്ക് കടന്നു. രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയില്‍ അവസാനിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിലായിരുന്നു 2-1 വിയ്യാറയലിന്റെ സെമി പ്രവേശം.

ആദ്യ പാദത്തിലെ വിജയ ബലം ഉള്ളത് കൊണ്ട് തന്നെ മ്യൂണിക്കിൽ പ്രതിരോധ മതിൽ തീർത്ത് കൊണ്ടാണ് വിയ്യാറയല്‍ പന്ത് തട്ടിയത്. ഉനായ് എമിറെയുടെ ഈ തന്ത്രം ആദ്യ പകുതിയിൽ ഫലിക്കുകയും ചെയ്തു. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ബയേണിന് കഴിഞ്ഞില്ല. രണ്ടാം പകുതയില്‍ ബയേണ്‍ പൊരിഞ്ഞുകളിച്ചതോടെ ഗതി മാറി. ഷോട്ടുകള്‍ വിയ്യാറയല്‍ ഗോളിയെ പരീക്ഷിച്ചു. 52ാം മിനുട്ടിൽ ബയേണിന് അവർ അർഹിച്ച ബ്രേക്ക് കിട്ടി. മുള്ളറിന്റെ പാസിൽ നിന്ന് ലെവൻഡോസ്കിയുടെ ഗോൾ. അഗ്രിഗേറ്റിൽ സ്കോർ 1-1.

ഈ ഗോളിന്റെ മികവില്‍ ജയിച്ചുകയറാമെന്നായിരുന്നു ബയേണിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 88ാം മിനുട്ടിൽ വിയ്യറയലിന്റെ സമനില ഗോൾ വന്നു. നേടിയത് സാമുവേല്‍ ചുക്വുസി. സ്കോർ 1-1. അഗ്രിഗേറ്റിൽ വിയ്യറയൽ 2-1ന് മുന്നിൽ. പിന്നീട് അവസാന നിമിഷങ്ങൾ ഡിഫന്‍ഡ് ചെയ്ത് വിയ്യാറയല്‍ സെമി ഉറപ്പിച്ചു. അതേസമയം  ഈ മാസം അവസാനത്തോടെയായിരിക്കും സെമി ഫൈനൽ പോരാട്ടങ്ങൾ.  

Summary-Villarreal's Samu Chuckwueze scores late goal to stun Bayern Munich

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News