വലിയ പ്രഖ്യാപനം നടത്താനില്ല, വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണം: ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിക്
രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പിൽ മുത്തമിടാൻ കൊമ്പന്മാർക്ക് സാധിച്ചിട്ടില്ല. ഈ സീസണിലെങ്കിലും അതിനാകുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകർ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയൻറ് പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോഴും നാം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നും വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിക്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് കോച്ചിന്റെ പ്രതികരണം. 'ഞാൻ ആവർത്തിക്കുന്നു, നാം വിനയാന്വിതരായിരിക്കണം, ലക്ഷ്യബോധവും മനസ്സുറപ്പുമുണ്ടാകണം. എവിടെ നിന്നാണ് നാം വന്നതെന്ന് ഓർക്കണം. കുറേ മുമ്പ് നാം അവസാനത്തിൽ നിന്ന് രണ്ടാമതായിരുന്നു. അതുകൊണ്ട് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുത്' ഇവാൻ വുകോമാൻകോവിക് പറഞ്ഞു.
ഒഡിഷക്കെതിരെ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 20 പോയൻറാണ് ടീമിനുള്ളത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 19 പോയൻറുമായി ജംഷഡ്പൂർ എഫ്‌സിയും 17 പോയൻറുമായി മുംബൈ സിറ്റി എഫ്‌സിയും തൊട്ട് പിറകിലുണ്ട്. ടൂർമണമെൻറ് ഷെഡ്യൂളിലെ പകുതി മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിനയം കൈവിടാതെ മുന്നോട്ട് നീങ്ങാൻ കോച്ച് ഉപദേശിച്ചത്.
To do list: keep our heads down, and let our football do the talking 👊🏽@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/ZcIG78vvGm
— K e r a l a B l a s t e r s F C (@KeralaBlasters) January 13, 2022
തോൽവിയറിയാതെ പത്ത് മത്സരങ്ങൾ! അമ്പരപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ജൈത്രയാത്ര തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോൽവി വഴങ്ങാത്ത തുടർച്ചയായ പത്താം മത്സരമാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ സർവകാല റെക്കോർഡ് കൂടിയാണിത്. കഴിഞ്ഞ മത്സരത്തിലെ മൂന്നു പോയിന്റോടു കൂടി, 11 മത്സരങ്ങളിൽ നിന്നായി അഞ്ച് വീതം വിജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയിന്റുകൾ നേടിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതിരോധമൊരുക്കുന്നവർ ഗോൾ കണ്ടെത്തുന്നു. അവർ എതിർ ടീമിന്റെ ബോക്സിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. തിരിച്ച് അതേ വേഗത്തിൽ സ്വന്തം ബോക്സിലെത്തി പ്രതിരോധ ചുമതലയും നിർവഹിക്കുന്നു. ഇതാണ് ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹൈലൈറ്റ്. രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പിൽ മുത്തമിടാൻ കൊമ്പന്മാർക്ക് സാധിച്ചിട്ടില്ല. ഈ സീസണിലെങ്കിലും അതിനാകുമെന്ന പ്രതീക്ഷ മഞ്ഞപ്പടയുടെ ആരാധകർക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. പല സീസണുകളിലും ലോകോത്തര താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കാൻ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ യോഗം.എന്നാൽ, നിലവിലെ സീസണിൽ കഥ മാറിയിരിക്കുന്നു. എതിർ ടീം ആരായാലും അവരെ തകർക്കുന്ന പ്രകടനമാണ് മഞ്ഞപ്പട ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. മുന്നേറ്റത്തിലെ മികവും മിഡ്ഫീൽഡിലെ ക്രിയാത്മകതയും പ്രതിരോധത്തിലെ കരുത്ത് ഒരുമിച്ച് ചേർന്ന പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്. പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി മുംബൈ സിറ്റി എഫ്സിയെ നേരിടും. നിലവിലെ ഫോം നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ മുംബൈ വിയർപ്പ് ഏറെ ഒഴുക്കേണ്ടി വരും.
.@KeralaBlasters സ്വപ്ന ജൈത്ര യാത്ര തുടരുന്നു, വിജയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരോട് സന്തോഷം പങ്കുവച്ച് @Shaiju_official!#OFCKBFC #HeroISL #LetsFootball pic.twitter.com/13z4OW3f5i
— Indian Super League (@IndSuperLeague) January 13, 2022
ഇത് ശരിക്കും കൊമ്പന്മാർ, ഇക്കുറി തിടമ്പേറ്റുമോ?
മലയാളി ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒരു വികാരമായി പടരാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓരോ വർഷത്തെയും ഐഎസ്എൽ സീസൺ ആരംഭിക്കുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് ടീമും ആരാധകരും എത്താറുള്ളത്. എന്നാൽ പല സീസണുകളിലും ബ്ലാസ്റ്റേഴ്സ് വലിയ പരാജയമായിരുന്നു. രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പിൽ മുത്തമിടാൻ കൊമ്പന്മാർക്ക് സാധിച്ചിട്ടില്ല. പല സീസണുകളിലും ലോകോത്തര താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കാൻ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ യോഗം.എന്നാൽ, നിലവിലെ സീസണിൽ കഥ മാറിയിരിക്കുന്നു. എതിർ ടീം ആരായാലും അവരെ തകർക്കുന്ന പ്രകടനമാണ് മഞ്ഞപ്പട ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. മുന്നേറ്റത്തിലെ മികവും മിഡ്ഫീൽഡിലെ ക്രിയാത്മകതയും പ്രതിരോധത്തിലെ കരുത്ത് ഒരുമിച്ച് ചേർന്ന പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്.
Catch all the beautiful moments of #OFCKBFC game! 📸
— Indian Super League (@IndSuperLeague) January 12, 2022
Full match album 👉 https://t.co/znvOed4E1W#HeroISL #LetsFootball pic.twitter.com/mOG1bBSng8
മുന്നേറ്റത്തിൽ അൽവാരോ വാസ്‌കസും പെരേര ദിയാസും സഹലും ഗോളടിച്ച് കൂട്ടുമ്പോൾ, പ്രതിരോധത്തിലെ വിള്ളൽ നോക്കി മുന്നേറ്റത്തിലേക്ക് പന്ത് എത്തിക്കാൻ അദ്രിയാൻ ലൂണയും ജീക്സണും പരിശ്രമിക്കുന്നു. എതിർ ടീമിന്റെ മുന്നേറ്റം തടയാൻ സിപ്പോവികും കാബ്രയും ജസലും മാർക്കോ ലെസ്‌കോവിക്കും കഠിന്വാധാനം നടത്തുന്നുമ്പോൾ ഈ കൊമ്പന്മാരെ തളയ്ക്കുക അത്ര എളുപ്പമല്ല. ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞത്. അഞ്ച് ജയവും അഞ്ച് സമനിലയുമായി പോയിന്റ് പട്ടികയിൽ ഒന്നാമനായി നിൽക്കുമ്പോൾ ഏതൊരു ബ്ലാസ്റ്റേഴ്സ് ആരാധകനും കൊതിക്കുന്നുണ്ട് ഈ വർഷത്തെ കിരീടം. അവരുടെ ആഗ്രഹം നിറവേറ്റാൻ ഈ ടീമിന് സാധിക്കും. ഇവർക്കേ സാധിക്കൂ!.
Despite topping the points table of the Indian Super League, we should not make any big announcements and move with a sense of purpose without giving up humility: Kerala Blasters coach Ivan Vukomanovic.