സിദാന്‍ റയല്‍ മാഡ്രിഡ് പരീശീലക സ്ഥാനം ഒഴിഞ്ഞു; അല്ലെഗ്രിയോ അന്റോണിയോ കോണ്ടെയോ പരിശീലകനാക്കും
കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയല്‍ ഒരു കിരീടം പോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കുന്നത്
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു . ലാ ലീഗ കിരീടം ലഭിക്കാതെയിരുന്നതും ചാമ്പ്യൻസ് ലീഗിൽ നിന്നും സെമിയിലെ പരാജയത്തിനും പിന്നാലെയാണ് സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നത്. 2022 വരെ സിദാന് റയൽ മാഡ്രിഡിൽ കരാറുണ്ടായിരുന്നു. റയൽ മാഡ്രിഡ ഇത് സിദാന്റെ രണ്ടാം വരവായിരുന്നു. മൂന്ന് യൂറോപ്യൻ കിരീടങ്ങളടക്കം നേടിയിട്ടാണ് സിദാൻ മെയ് 2018ൽ റയൽ വിടുന്നത്.
കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയല്‍ ഒരു കിരീടം പോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കുന്നത്. 2022 വരെ സിദാന് റയല്‍ മാഡ്രിഡില്‍ കരാറുണ്ടായിരുന്നു. കോപ്പ ഡെൽ റെയിൽ നിന്നും നേരത്തെ പുറത്തായ ടീം ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ എത്തിയിരുന്നെങ്കിലും ചെൽസിയോടു തോറ്റു. ലാ ലിഗ കിരീടം അത്‍ലറ്റികോ മാഡ്രിഡിനു മുന്നിൽ നഷ്ടമായതോടെയാണ് സിദാൻ ടീം വിടുമെന്ന വാർത്തകൾ വന്നത്.
റയലിലേക്കുള്ള സിദാന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്. നേരത്തെ 2016-ല്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തിയ സിദാന്‍ ടീമിനെ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ന്ന് 2018 മെയ് 31-ന് ക്ലബ്ബ് വിട്ടു. പിന്നീട് 2019-ലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വരവ്.
സിദാൻ ടീം വിടുന്ന സാഹചര്യത്തെ മുന്നിൽ കണ്ട് അടുത്ത സീസണിലേക്ക് മികച്ച പരിശീലകരെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയെ കൊണ്ട് വരാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. അന്റോണിയോ കോണ്ടെ ഇന്റർ മിലാൻ വിട്ടതോടെ മുൻ ചെൽസി പരിശീലകനെയും സിദാന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.