യുണൈറ്റഡിനെ 'പരിശീലിപ്പിക്കാനില്ലെന്ന്' സിദാൻ; പിഎസ്ജിയെങ്കിൽ തയ്യാർ !

സിദാന് ഇംഗ്ലണ്ടിലേക്ക് വരാൻ തന്നെ താല്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്

Update: 2021-11-22 11:45 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് സിനദിൻ സിദാൻ. സീസണിൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഒലെ സോൾഷ്യറെ ടീം മാനേജ്മെന്റ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഒലെയ്ക്കു പകരം സിദാനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാനായിരുന്നു യുണൈറ്റഡിന്റെ ശ്രമം. ഇതിനായി ക്ലബ് അധികൃതർ സിദാനെ സമീപിച്ചെങ്കിലും അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് വരാൻ ഒരുക്കമല്ല എന്നു ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. സിദാന് ഇംഗ്ലണ്ടിലേക്ക് വരാൻ തന്നെ താല്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഈ വർഷം ആദ്യം റയൽ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ സിദാൻ അതിനു ശേഷം വിശ്രമജീവിതത്തിലാണ്. ഇനി ഫ്രാൻസ് വിട്ടുപോകാൻ താരത്തിനു താൽപര്യമില്ലെന്നും ഫ്രഞ്ച് ദേശീയ ടീമിന്റെയോ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെയോ പരിശീലകനാകാനാണ് താൽപര്യപ്പെടുന്നതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ നിലവിലെ പരിശീലകനായ മൗറീഷ്യോ പോച്ചെറ്റിനോ യുണൈറ്റഡിന്റെ പരിശീലകനാകാൻ താൽപര്യം പ്രകടിപ്പിച്ചുവെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. പി.എസ്.ജി. മാനേജ്മെന്റുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതും കുടുംബം ലണ്ടനിൽ സ്ഥിര താമസമാക്കിയതും കാരണം ഇംഗ്ലണ്ടിലേക്കു മടങ്ങാനാണ് പോച്ചെറ്റീനോ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.


Zinedine Zidane has ruled out a move to coach English Premier League club Manchester United. Ole Solcier was sacked by team management yesterday following the team's poor performance this season. United's goal was to replace Zidane as coach, replacing Olay.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News