''ബാബര്‍ ക്രീസിലുണ്ടെങ്കില്‍ സ്കോറിങ് വേഗത കുറയും, അതുകൊണ്ട് വിക്കറ്റെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കില്ല''; പി.എസ്.എല്ലിലെ തന്ത്രം വെളിപ്പെടുത്തി മുന്‍ പാക് താരം

ബാബർ അസമിന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സ്കോറിങ് വേഗത വളരെ കുറവാണെന്നു ചൂണ്ടിക്കാട്ടിയ അക്വിബ് ജാവേദ് അദ്ദേഹത്തിന്‍റ സ്ട്രൈക്ക് റേറ്റ് പാകിസ്താന്‍റെ ടീം ടോട്ടലിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പറഞ്ഞു.

Update: 2022-09-17 12:15 GMT
Advertising

ഏഷ്യാകപ്പിലെ നിറംമങ്ങിയ പ്രകടനത്തിന് പിന്നാലെ സ്കോറിങ്ങിലെ മെല്ലപ്പോക്കിനും ഏറെ നാളായി വിമര്‍ശനം കേള്‍ക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇപ്പോള്‍ ക്യാപ്റ്റനെതിരെ മുന്‍ പാക് താരം തന്നെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്. മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ് ആണ് ബാബര്‍ അസമിനെതിരെ പരിഹാസം കലര്‍ന്ന വിമര്‍ശനവുമായി എത്തിയത്

ബാബർ അസമിന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സ്കോറിങ് വേഗത വളരെ കുറവാണെന്നു ചൂണ്ടിക്കാട്ടിയ അക്വിബ് ജാവേദ് അദ്ദേഹത്തിന്‍റ സ്ട്രൈക്ക് റേറ്റ്  പാകിസ്താന്‍റെ ടീം ടോട്ടലിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പറഞ്ഞു. 

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ 180ന് മുകളില്‍ ഞങ്ങളുടെ ടീമിന് ടോട്ടല്‍ ഉണ്ടെങ്കില്‍ കറാച്ചിക്കായി കളിക്കുന്ന ബാബറിന്‍റെ വിക്കറ്റെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല... കാരണം, ബാബർ ഒരേ വേഗതയിലായിരിക്കും ബാറ്റ് ചെയ്യുന്നത്, ആവശ്യമായ റണ്‍റേറ്റ് ഇതോടെ കൂടിവരും... അത് ബാറ്റിങ് ടീമിനെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിയിടും." ജാവേദ് പറയുന്നു. പി.എസ്.എല്ലില്‍ ലാഹോര്‍ ടീമിന്‍റെ ഡയറക്ടര്‍ കൂടിയാണ് അക്വിബ് ജാവേദ്.

അതേസമയം പാകിസ്താന്‍റെ ഓപ്പണറായ രിസ്വാനും സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ കണക്കാണെന്നാണ് അക്വിബ് ജാവേദ് പറയുന്നത്. ''പി‌എസ്‌എല്ലിൽ അദ്ദേഹം നന്നായി കളിച്ചെങ്കിലും സ്കോറിങിന്‍റെ വേഗത ടി20ക്ക് യോജിച്ചതല്ല. ബാബറിന്‍റെയും രിസ്വാന്‍റെയും രീതി സമാനമാണ്''. രണ്ടുപേരും ഒരു ടീമിനായി കളിക്കുമ്പോള്‍ ഒരേ ഫലം തന്നെയാണ് ഉണ്ടാകുന്നതെന്നും ടീമെന്ന നിലയില്‍ പാകിസ്താന് അത് ദോഷം ചെയ്യുമെന്നും അക്വിബ് ജാവേദ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News