കോളടിച്ച് റിങ്കുവും തിലകും; എ പ്ലസ് കാറ്റഗറിയില്‍ നാലേ നാല് താരങ്ങള്‍, കരാര്‍ പട്ടികയെക്കുറിച്ച് അറിയേണ്ടതെല്ലാം

എ പ്ലസ് കാറ്റഗറിയിലുള്ളവർക്ക് 7 കോടി രൂപയായിരിക്കും വാർഷിക പ്രതിഫലമായി ലഭിക്കുക

Update: 2024-02-28 14:16 GMT
Advertising

ഇന്ത്യന്‍ താരങ്ങളുടെ പുതുക്കിയ കരാര്‍ പട്ടിക  ബി.സി.സി.ഐ ഇന്നാണ് പുറത്തുവിട്ടത്. ബി.സി.സി.ഐയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും രഞ്ജി കളിക്കാതെ മുങ്ങി നടന്ന ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും കരാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സമീപകാലത്ത് നടന്ന ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളായ റിങ്കു സിങ്ങും തിലക് വർമയുമാണ് പുതുതായി കരാർ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ.  മലയാളി താരം സഞ്ജു സാംസണ്‍ പട്ടികയില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്തി. 

അറിയാം പുതുക്കിയ കരാര്‍ പട്ടികയും താരങ്ങളും

എ പ്ലസ് കാറ്റഗറി

 രോഹിത് ശർമ,വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ കാറ്റഗറി

ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹർദിക് പാണ്ഡ്യ

ബി കാറ്റഗറി

സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ 

സി കാറ്റഗറി

റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ശർദുൽ താക്കൂർ, ശിവം ദുബേ, രവി ബിഷ്‌ണോയി, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷദീപ് സിങ്, കെ.എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പടിദാർ 

നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി 20 മത്സരങ്ങളോ കളിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്ന കളിക്കാര്‍ ഗ്രേഡ് സിയിൽ സ്വയമേവ ഉൾപ്പെടും. ധ്രുവ് ജുറേലും സർഫറാസ് ഖാനും ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവർ ധർമ്മശാല ടെസ്റ്റിൽ കൂടി കളിച്ചാല്‍ സി കാറ്റഗറിയില്‍ ഉൾപ്പെടുത്തുമെന്ന് ബി.സിസി.ഐ അറിയിച്ചു. 

എപ്ലസ് കാറ്റഗറിയിലുള്ളവർക്ക് 7 കോടി രൂപയായിരിക്കും വാർഷിക പ്രതിഫലമായി ലഭിക്കുക. എ കാറ്റഗറിയിൽ ഉള്ളവർക്ക് അഞ്ച് കോടിയും ബി കാറ്റഗറിയിലുള്ളവർക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലുള്ളവർക്ക് ഒരു കോടിയും പ്രതിഫലമായി ലഭിക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News