ദാദ നയിക്കും, ശ്രീശാന്ത് പന്തെറിയും... ഇന്ത്യാ മഹാരാജാസിന്‍റെ മത്സരം 16ന്

വേള്‍ഡ് ജയന്‍റ്സിനെതിരെയാണ് ഇന്ത്യാ മഹാരാജാസിന്‍റെ മത്സരം.

Update: 2022-08-12 17:18 GMT
Advertising

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വെറ്ററന്‍സ് ക്രിക്കറ്റര്‍മാര്‍ അണിനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യ മഹാരാജാസിനെ സൗരവ് ഗാംഗുലി നയിക്കും. ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി നയിക്കുന്ന ടീമില്‍ മലയാളി താരം ശ്രീശാന്തുമുണ്ടാകും. വേള്‍ഡ് ജയന്‍റ്സിനെതിരെയാണ് ഇന്ത്യന്‍ മഹാരാജാസിന്‍റെ മത്സരം. ഓയിന്‍ മോര്‍ഗനാണ് വേള്‍ഡ് ജയന്‍റ്സ് ക്യാപ്റ്റന്‍.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സെപ്റ്റംബര്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഗാംഗുലിയ്ക്ക് പുറമേ മുന്‍ സൂപ്പര്‍ താരങ്ങളായ സെവാഗ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരെല്ലാം ഇന്ത്യാ മഹാരാജാസിനായി പാഡണിയുന്നുണ്ട്. അതേസമയം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മത്സരത്തിനുണ്ടാകില്ല.  മലയാളിതാരം എസ്. ശ്രീശാന്ത് ടീമിലിടം പിടിച്ചതാണ് ക്രിക്കറ്റ് ലോകത്തെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത.

ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന വേള്‍ഡ് ജയന്‍റ്സില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വസ് കാലിസ്, ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ഐറിഷ് താരം കെവിന്‍ ഒബ്രയന്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷത്തെ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായായാകും ഈ മത്സരം നടക്കുക. സെപ്റ്റംബര്‍ 17 നാണ് ലെജന്‍ഡ്സ് ലീഗ് ആരംഭിക്കുന്നത്.

ടീം ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റ്യുവര്‍ട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍.പി.സിങ്, ജോഗീന്ദര്‍ ശര്‍മ, റീതീന്ദര്‍ സിങ് സോധി

ടീം വേള്‍ഡ് ജയന്റ്‌സ്: ഒയിന്‍ മോര്‍ഗന്‍, ലെന്‍ഡില്‍ സിമ്മണ്‍സ്, ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍, നഥാന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഹാമില്‍ട്ടണ്‍ മസാകട്‌സ, മഷ്‌റാഫി മൊര്‍ത്താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രയന്‍, ദിനേശ് രാംദിന്‍

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News