'ഹിറ്റ്മാന്‍ രോഹിത്'; ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
എട്ടോവറാക്കി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം.
നാഗ്പൂര്‍: എട്ടോവറാക്കി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. എട്ടോവറില്‍ 91 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നാല് ബോള്‍ ബാക്കിനില്‍ക്കെയാണ് ലക്ഷ്യം കണ്ടത്. 20 പന്തില്‍ നാല് ബൌണ്ടറിയും നാല് സിക്സറും പറത്തി 46 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് നയിച്ചത്. രണ്ട് പന്തില്‍ പത്ത് റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ എട്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിസ്‍ 90 റൺസ് നേടി. 15 പന്തിൽ 31 റൺസ് നേടിയ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിന്റെ ബാറ്റിംഗ് ആണ് ഓസ്ട്രേലിയയന്‍ സ്കോര് കാര്‍ഡ് ചലിപ്പിച്ചത്. അവസാന ഓവറുകളിൽ മാത്യു വെയിഡും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ടീം സ്കോര്‍ 90ലെത്തി. 20 പന്തിൽ 43 റൺസാണ് വെയ്ഡ് അടിച്ചെടുത്തത്. ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സറുള്‍പ്പെടെ വെയിഡ് 19 റൺസാണ് ഓസ്ട്രേലിയക്ക് സഭാവന ചെയ്തത്.
ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ രണ്ട് വിക്കറ്റുകള്‍ നേടി. ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ടിം ഡേവിഡിന്റെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഫിഞ്ചിന്‍റെ വിക്കറ്റ് ജസ്പ്രീത് ബുമ്രക്കാണ്. ഓസീസ് നായകനെ ബുമ്ര ക്ലീന്‍ ബൌള്‍ഡ് ആക്കുകയായിരുന്നു.